Quantcast

അശ്വിനായി സിദ്ധാർത്ഥ് മേനോൻ; കഥാപാത്രത്തെ പരിചയപ്പെടുത്തി 'ഇനി ഉത്തരം' ടീം

'എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട്' എന്നതാണ് 'ഇനി ഉത്തരം' എന്ന ചിത്രത്തിന്‍റെ ടാഗ് ലൈൻ

MediaOne Logo

ijas

  • Updated:

    2022-08-27 14:10:04.0

Published:

27 Aug 2022 2:03 PM GMT

അശ്വിനായി സിദ്ധാർത്ഥ് മേനോൻ; കഥാപാത്രത്തെ പരിചയപ്പെടുത്തി ഇനി ഉത്തരം ടീം
X

അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന 'ഇനി ഉത്തരം' സിനിമയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്‌തു. സിദ്ധാർത്ഥ് മേനോന്‍റെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. അശ്വിൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം സിനിമയിൽ അവതരിപ്പിക്കുന്നത്. സുധീഷ് രാമചന്ദ്രൻ ആണ് സംവിധാനം ചെയ്യുന്നത്. 'എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട്' എന്നതാണ് 'ഇനി ഉത്തരം' എന്ന ചിത്രത്തിന്‍റെ ടാഗ് ലൈൻ. അപർണ ബാലമുരളിയ്ക്ക് പുറമെ കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

എ ആന്‍ഡ് വി എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി ആണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, വിനോഷ് കൈമൾ. കല-അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ്-ജെഫിൻ ബിജോയ്. പരസ്യകല-ജോസ് ഡോമനിക്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ. പ്രൊജക്റ്റ് ഡിസൈനർ ആന്‍ഡ് മാർക്കറ്റിങ്-എച്ച് ടു ഓ സ്പെൽ. പി.ആർ.ഒ-എ.എസ് ദിനേശ്, ആതിര ദിൽജിത്ത്.

TAGS :

Next Story