Quantcast

വാഹനാപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി നടൻ സോനു സൂദ്- വീഡിയോ

ബോധരഹിതനായ യുവാവിനെ സോനു സൂദ് കയ്യിലെടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

MediaOne Logo

Web Desk

  • Updated:

    2022-02-10 04:18:22.0

Published:

10 Feb 2022 4:15 AM GMT

വാഹനാപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി നടൻ സോനു സൂദ്- വീഡിയോ
X

കാറപകടത്തില്‍പ്പെട്ട യാത്രകാരന് രക്ഷകനായി നടന്‍ സോനു സൂദ്. പഞ്ചാബിലെ മോഗയിലെ ദേശീയ പാതയിലാണ് സംഭവം. ബോധരഹിതനായ യുവാവിനെ സോനു സൂദ് കയ്യിലെടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സോനു സൂദ് ഫൗണ്ടേഷന്‍ തന്നെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ നടന്‍റെ പ്രവൃത്തിയെ പ്രശംസിച്ച് ആരാധകരും രംഗത്തെത്തി.

സഹോദരി മാളവിക സൂദിന്റെ തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ പങ്കെടുക്കാനാണ് സോനു പഞ്ചാബ് സന്ദര്‍ശിച്ചത്. കോട്ടപ്പുര ബൈപാസിലൂടെ യാത്ര ചെയ്യുമ്പോഴാണ് രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് സാക്ഷിയാകുന്നത്. ഉടന്‍ തന്നെ കാര്‍ നിര്‍ത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു സോനുവും സുഹൃത്തുക്കളും.

ബുക്കന്‍വാല സ്വദേശിയായ സുഖ്ബിര്‍ സിംഗിനാണ് അപകടത്തില്‍ പരിക്കേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായാണ് സോനുവിന്‍റെ സഹോദരി മാളവിക ജനവിധി തേടുന്നത്. മാളവികയുടെ പ്രചരണത്തില്‍ സജീവമാണ് സോനു സൂദ്.

TAGS :

Next Story