Quantcast

ലോക്ഡൌണ്‍ നീണ്ടാലും നിങ്ങള്‍ പട്ടിണിയാകില്ല: റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുടെ ഗ്രാമം താന്‍ ഏറ്റെടുക്കുന്നുവെന്ന് സോനു സൂദ്

റിയാലിറ്റി ഷോയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു സോനു സൂദിന്‍റെ ഈ പ്രഖ്യാപനം.

MediaOne Logo

Web Desk

  • Published:

    1 May 2021 6:29 AM GMT

ലോക്ഡൌണ്‍ നീണ്ടാലും നിങ്ങള്‍ പട്ടിണിയാകില്ല: റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുടെ ഗ്രാമം താന്‍ ഏറ്റെടുക്കുന്നുവെന്ന് സോനു സൂദ്
X

ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഇടപെടല്‍ കൊണ്ട് എന്നും കയ്യടി നേടുന്ന താരമാണ് സോനു സൂദ്. സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സോനു ജീവിതത്തിൽ നായകനാണ്​. കോവിഡിന്‍റെ ആദ്യഘട്ടത്തില്‍ ലോക്ക്ഡൌണില്‍ കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് അദ്ദേഹം നാട്ടിലെത്തിച്ചത്. കോവിഡിന്‍റെ രണ്ടാംഘട്ടത്തില്‍ രാജ്യം വിറങ്ങലിച്ചും ശ്വാസം മുട്ടിയും നില്‍ക്കുമ്പോള്‍ ആവശ്യക്കാര്‍ക്ക് ഓക്സിജനും, കിടക്കകളും മരുന്നുകളും എത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു താരം.

ഇപ്പോഴിതാ 'ഡാൻസ്​ ദീവാനേ' എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥികളിലൊരാളുടെ ഗ്രാമത്തിലെ മുഴുവനാളുകളുടെയും ഭക്ഷണ ചെലവുകൾ ഏറ്റെടുത്ത്​ നടൻ സോനു സൂദ്​ വീണ്ടും കയ്യടി നേടുകയാണ്​. റിയാലിറ്റി ഷോയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു സോനു സൂദിന്‍റെ ഈ പ്രഖ്യാപനം.

മധ്യപ്രദേശിലെ നീമുച്​എന്ന ഗ്രാമത്തിൽ​നിന്നുള്ള ഉദയ്​സിങ്​എന്ന മത്സരാർഥി ഷോയ്ക്കിടെ തന്റെ ഗ്രാമത്തിലെ അവസ്ഥ തുറന്നുപറയുകയായിരുന്നു. ലോക്ഡൗണിനെത്തുടർന്ന് വരുമാനമില്ലാതെ തന്‍റെ നാട്ടിലെ ജനങ്ങള്‍ പട്ടിണിയിലേക്ക് പോകുകയാണെന്ന് ഉദയ്​സിങ് പറഞ്ഞു. അപ്പോഴാണ് ലോക്ഡൗൺ അവസാനിച്ച്​ കാര്യങ്ങൾ സാധാരണഗതിയിലാകുന്നത്​ വരെ മുഴുവൻ ഗ്രാമത്തിന്‍റെയും ഭക്ഷണത്തിന്‍റെ ചെലവുകൾ താൻ വഹിക്കാമെന്ന് നടന്‍ വാഗ്ദാനം ചെയ്തത്.

'ഉദയ്, നിങ്ങളുടെ ഗ്രാമത്തിലുള്ളവരോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു തുടങ്ങിയ താരം, ലോക്​ഡൗൺ, ഒരു മാസം അല്ലെങ്കിൽ രണ്ട് മാസം അല്ലെങ്കിൽ ആറുമാസം വരെ നീണ്ടുനിന്നാലും നിങ്ങളുടെ ഗ്രാമം മുഴുവൻ റേഷൻ ലഭിക്കുമെന്ന്​ഉറപ്പ്​ തരുന്നു എന്ന് പ്രഖ്യാപിക്കുകയായിരുന്നു. ലോക്​ഡൗൺ എത്രനാൾ തുടർന്നാലും പരിഭ്രമിക്കരുതെന്ന് അവരോട് പറയുക. ലോക്ഡൗൺ എത്ര നാൾ നീണ്ടാലും ആർക്കും അവിടെ പട്ടിണി കിടക്കേണ്ടി വരില്ലെന്നും സോനു സൂദ് പറഞ്ഞു.

TAGS :

Next Story