Quantcast

നമുക്ക് കോടതിയിൽ കാണാം; നായകനായി ശ്രീനാഥ് ഭാസി

ഹസീബ് ഫിലിംസും എം.ജി. സി പ്രൈവറ്റ് ലിമിറ്റഡും നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് സംജിത് ചന്ദ്രസേനനാണ്

MediaOne Logo

Web Desk

  • Published:

    13 Jun 2022 2:56 PM IST

നമുക്ക് കോടതിയിൽ കാണാം; നായകനായി ശ്രീനാഥ് ഭാസി
X

ശ്രീനാഥ് ഭാസി നായകനാകുന്ന 'നമുക്ക് കോടതിയിൽ കാണാം' ചിത്രീകരണം ആരംഭിച്ചു. ശ്രീനാഥ് ഭാസി നായകനാകുന്ന നമുക്ക് കോടതിയിൽ കാണാം സിനിമയുടെ ചിത്രീകരണം തുടങ്ങി. ഹസീബ് ഫിലിംസും എം.ജി. സി പ്രൈവറ്റ് ലിമിറ്റഡും നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് സംജിത് ചന്ദ്രസേനനാണ്. സംവിധായകൻ വി.എം വിനു സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് ആഷിഖ് അലി അക്ബറാണ്.


ശ്രീനാഥ് ഭാസി, ലാലു അലക്സ്, രഞ്ജിപണിക്കർ, ജോണി ആന്‍റണി, ജാഫർ ഇടുക്കി, പുതുമുഖ നായിക മൃണാളിനി ഗാന്ധി എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രയത്തിനും മൈക്കിനും ശേഷം സംവിധായകനും തിരക്കഥാകൃത്തും ഒന്നിക്കുന്ന സിനിമ കൂടിയാണ് നമുക്ക് കോടതിയിൽ കാണാം. ചിത്രത്തിന്‍റെ ക്യാമറ മാത്യു പ്രസാദ് നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ.

TAGS :

Next Story