Quantcast

ഇടവേളക്ക് ശേഷം ശ്രീനിവാസന്‍ വീണ്ടും സ്ക്രീനിലേക്ക്; 'കുറുക്കന്‍' ചിത്രീകരണം ആരംഭിച്ചു

വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ശ്രുതി ജയൻ എന്നിവരടങ്ങിയ രംഗത്തോടെയാണ് കുറുക്കന്‍റെ ചിത്രീകരണമാരംഭിച്ചത്

MediaOne Logo

Web Desk

  • Published:

    6 Nov 2022 11:10 AM GMT

ഇടവേളക്ക് ശേഷം ശ്രീനിവാസന്‍ വീണ്ടും സ്ക്രീനിലേക്ക്; കുറുക്കന്‍ ചിത്രീകരണം ആരംഭിച്ചു
X

ഇടവേളക്ക് ശേഷം ശ്രീനിവാസന്‍ അഭിനയിക്കുന്ന പുതിയ ചിത്രം കുറുക്കന്‍റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ സെന്‍റ് ആൽബർട്ട്സ് ഹൈസ്കൂളിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് ചിത്രീകരണം തുടങ്ങിയത്. നിര്‍മാതാവ് മഹാ സുബൈറിന്‍റെ മകള്‍ തമീമാ നസ്റിൻ മഹാസുബൈർ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിന് തുടക്കമായത്. തുടർന്ന് മുന്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റ സ്വിച്ച് ഓണ്‍ കർമ്മവും സംവിധായകൻ എം.മോഹനൻ ഫസ്റ്റ് ക്ലാപ്പും അടിച്ചു. വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ശ്രുതി ജയൻ എന്നിവരടങ്ങിയ രംഗത്തോടെയാണ് കുറുക്കന്‍റെ ചിത്രീകരണമാരംഭിച്ചത്. വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം.

വർണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് നിര്‍മാണം. സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ, മാളവികാ മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അൻസിബാ ഹസ്സൻ, ബാലാജി ശർമ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി എന്നിവരും ചിത്രത്തിലുണ്ട്.

സുരഭിലഷ്മിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ മനോജ് റാം സിങ്ങാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു. സംവിധായകനായ ജിബു ജേക്കബ്ബാണ് ഛായാഗ്രഹണം. എഡിറ്റിങ്-രഞ്ജൻ എബ്രഹാം. പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ. കോസ്റ്റ്യം ഡിസൈൻ-സുജിത് മട്ടന്നൂർ. മേക്കപ്പ്-ഷാജി പുൽപ്പള്ളി. അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാരൻ. പ്രൊഡക്ഷൻ കൺട്രോളർ-ഷെമീജ് കൊയിലാണ്ടി. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.

TAGS :

Next Story