Quantcast

മൂസെവാലയുടെ ഗതി വരുമെന്ന് വധഭീഷണി; സല്‍മാന്‍റെ സുരക്ഷ ശക്തിപ്പെടുത്തി

സംഭവത്തില്‍ ബാന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    6 Jun 2022 12:18 PM IST

മൂസെവാലയുടെ ഗതി വരുമെന്ന് വധഭീഷണി; സല്‍മാന്‍റെ സുരക്ഷ ശക്തിപ്പെടുത്തി
X

മുംബൈ: വധഭീഷണിക്കത്ത് ലഭിച്ചതിനു പിന്നാലെ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍റെ സുരക്ഷ ശക്തമാക്കി. സംഭവത്തില്‍ ബാന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സല്‍മാനെയും പിതാവും എഴുത്തുകാരനുമായ സലിം ഖാനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് ഞായറാഴ്ച ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് കണ്ടെടുത്തത്. സലിം ഖാന്റെ സുരക്ഷാ ജീവനക്കാരനാണ് കത്ത് കണ്ടതെന്ന് പോലീസ് പറഞ്ഞു. സലിം ഖാന്‍ തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രാവിലെ ബസ് സ്റ്റാന്‍ഡ് പ്രൊമനേഡില്‍ പതിവായി നടക്കാന്‍ പോകാറുണ്ട്. അവര്‍ സാധാരണയായി വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയത്.

പഞ്ചാബി ഗായകന്‍ മൂസെവാലെയെ ചെയ്തതുപോലെ ചെയ്യും എന്നാണ് കത്തിലുണ്ടായിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കത്ത് ഉപേക്ഷിച്ചത് ആരെന്നറിയാന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ്.

TAGS :

Next Story