Quantcast

സ്‌റ്റെഫി സേവ്യർ സംവിധായികയാവുന്നു; ഷറഫുദ്ദീനും രജിഷയും പ്രധാന വേഷങ്ങളിൽ

B3M ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ്

MediaOne Logo

Web Desk

  • Updated:

    2022-09-19 10:24:56.0

Published:

19 Sept 2022 3:52 PM IST

സ്‌റ്റെഫി സേവ്യർ സംവിധായികയാവുന്നു; ഷറഫുദ്ദീനും രജിഷയും പ്രധാന വേഷങ്ങളിൽ
X

മലയാളത്തിൽ പുതുതായി ഒരു വനിത സംവിധായിക കൂടി. കോസ്റ്റ്യൂം ഡിസൈനർ സ്‌റ്റെഫി സേവ്യറാണ് മലയാളത്തിൽ പുതുതായി സംവിധായകയാവുന്നത്. രജിഷ വിജയൻ ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.

B3M ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ്. ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്‍റെ ക്യാമറ. ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ഹിഷാം അബ്ദുൾവഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. വിജയ രാഘവൻ, സൈജു കുറുപ്പ്, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, ആർഷ ബൈജു, സുനിൽ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


അപ്പു ഭട്ടതിരി, മാളവിക വി.എൻ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, ആർട്ട് ഡയറക്ടർ: ജയൻ ക്രയോൺ, മേക്കപ്പ്: റോനെക്‌സ് സേവിയർ. കോസ്റ്റ്യൂം സനൂജ് ഖാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുഹൈൽ വരട്ടിപ്പള്ളിയൽ, എബിൻ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനർ: ശങ്കരൻ എഎസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതൻ. പ്രൊ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈനുകൾ: യെല്ലോടൂത്ത്‌സ് , കൊറിയോഗ്രാഫർ: ഇംതിയാസ് അബൂബക്കർ

TAGS :

Next Story