Quantcast

പൃഥ്വിയുടെ 'ജന ഗണ മന' ചിത്രീകരണം: എതിര്‍പ്പുമായി അധ്യാപകരും വിദ്യാര്‍ഥികളും

കോളജിലെ പ്രവൃത്തി ദിവസങ്ങളിലും ഷൂട്ടിങ് നടത്തിയതാണ് എതിര്‍പ്പിന് കാരണം.

MediaOne Logo

Web Desk

  • Updated:

    2021-11-10 06:38:13.0

Published:

10 Nov 2021 6:36 AM GMT

പൃഥ്വിയുടെ ജന ഗണ മന ചിത്രീകരണം: എതിര്‍പ്പുമായി അധ്യാപകരും വിദ്യാര്‍ഥികളും
X

മൈസൂരുവിലെ മഹാരാജ കോളജില്‍ നടക്കുന്ന മലയാള സിനിമയുടെ ചിത്രീകരണത്തില്‍ എതിര്‍പ്പുമായി അധ്യാപകരും വിദ്യാര്‍ഥികളും. പൃഥ്വിരാജ് നായകനായ 'ജന ഗണ മന' എന്ന സിനിമയുടെ ചിത്രീകരണത്തിനെതിരെയാണ് എതിര്‍പ്പ് ഉയര്‍ന്നത്.

കോളജിലെ പ്രവൃത്തി ദിവസങ്ങളിലും ഷൂട്ടിങ് നടത്തിയതാണ് പ്രതിഷേധത്തിന് കാരണം. സിനിമയിലെ കോടതി രംഗമാണ് കോളജില്‍ ചിത്രീകരിച്ചത്. പണം വാങ്ങി കോളജുകള്‍ സിനിമാ ചിത്രീകരണത്തിനായി വിട്ടുനല്‍കാറുണ്ട്. എന്നാല്‍ പഠനം നടക്കുന്ന ദിവസങ്ങളില്‍ അനുമതി നല്‍കിയ സര്‍വകലാശാലയുടെ നടപടി ശരിയല്ലെന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നിലപാട്.


അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ചിത്രീകരണം നടത്താന്‍ അനുവദിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നു. അധ്യയന ദിവസം സിനിമാ ഷൂട്ടിങ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയ്ക്ക് കത്തയച്ചു. എന്നാല്‍ കോളജിന്‍റെ അധികാരത്തില്‍ വരുന്ന വിഷയമല്ലാത്തതിനാല്‍ പ്രതികരിക്കാനില്ല എന്നാണ് പ്രിന്‍സിപ്പല്‍ അറിയിച്ചത്.

TAGS :

Next Story