Quantcast

നഴ്സാണ്... ഒരു കുഞ്ഞിന്‍റെ അമ്മയും, പിന്തുടര്‍ന്നു അപമാനിക്കുന്നു; എന്തുചെയ്യണമെന്ന് സുപ്രിയ മേനോന്‍

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം

MediaOne Logo

Web Desk

  • Published:

    27 Sept 2023 10:18 AM IST

Supriya Menon
X

സുപ്രിയ മേനോന്‍

സൈബര്‍ ബുള്ളിയിങിനെതിരെ പ്രതികരിച്ച് നടനും പൃഥ്വിരാജ് സുകുമാരന്‍റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍. തന്നെ ഒരു സ്ത്രീ സോഷ്യല്‍മീഡിയയിലൂടെ നിരന്തരമായി അപമാനിക്കുകയാണെന്ന് സുപ്രിയ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം.

സുപ്രിയയുടെ വാക്കുകൾ ഇങ്ങനെ 'നിങ്ങൾ സൈബർ ബുള്ളിയിംഗ് നേരിട്ടിട്ടുണ്ടോ? വർഷങ്ങളായി എല്ലാ പ്ലാറ്റ്ഫോമുകളിലുമായി എന്നെ ഒരാൾ ബുള്ളിയിംഗ് ചെയ്യുന്നു. നിരവധി വ്യാജ അക്കൗണ്ടുകളുണ്ടാക്കി അവയെ എന്നെയും എനിക്കൊപ്പമുള്ളവരേയും അപമാനിക്കാൻ ഉപയോഗിക്കുകയാണ്. വർഷങ്ങളോളാം അതെല്ലാം വിട്ടു കളഞ്ഞ ഞാൻ ഒടുവിൽ ആ ആളെ കണ്ടെത്തിയിരിക്കുകയാണ്.

മരിച്ചു പോയ എന്‍റെ അച്ഛനെക്കുറിച്ച് വളരെ മോശമായ കമന്റിട്ട ശേഷമാണത്. അവൾ ഒരു നഴ്സാണ്, ചെറിയൊരു കുട്ടിയുമുണ്ട്. ഞാൻ ആ കുട്ടിയ്‌ക്കെതിരെ കേസ് കൊടുക്കണോ അതോ അവളെ പരസ്യപ്പെടുത്തണമോ? അതെ ഞാൻ നിന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിനക്ക് അറിയാം, സിആർകെ' എന്നും സുപ്രിയ പറയുന്നു.

തന്റെ സ്റ്റോറിയ്ക്ക് ലഭിച്ച പ്രതികരണവും സുപ്രിയ പങ്കുവെക്കുന്നുണ്ട്. പ്രതികരണങ്ങൾക്കും പിന്തുണകൾക്കും നന്ദി. ആ ബുള്ളി തന്‍റെ കമന്‍റുകൾ വേഗത്തിൽ തന്നെ പിൻവലിക്കുന്നുണ്ട്. പക്ഷെ വേണ്ട തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. ഭാവി നടപടി എന്തായിരിക്കുമെന്ന് വേഗത്തിൽ തന്നെ നിങ്ങളെ അറിയിക്കുന്നതാണ്' സുപ്രിയ പറയുന്നു.





TAGS :

Next Story