Quantcast

'ഈ സിനിമ പൊട്ടിപോയാല്‍ ഇങ്ങക്ക് എത്ര റുപ്യ പോകും'; അനൂപ് മേനോനോട് സുരഭി

നടനും സംവിധായകനുമായ അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് പത്മ

MediaOne Logo

ijas

  • Updated:

    2022-07-08 13:26:33.0

Published:

8 July 2022 1:24 PM GMT

ഈ സിനിമ പൊട്ടിപോയാല്‍ ഇങ്ങക്ക് എത്ര റുപ്യ പോകും; അനൂപ് മേനോനോട് സുരഭി
X

പത്മ സിനിമയുടെ രസകരമായ ടീസറുമായി സംവിധായകന്‍ അനൂപ് മേനോനും നടി സുരഭി ലക്ഷ്മിയും. 'അഴിച്ചു വിട്ട പത്‌മക്കോഴി...', എന്ന തലക്കെട്ടോടെ അനൂപ് മേനോനാണ് ടീസര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 'പത്മ സിനിമ പൊട്ടിയാല്‍ എത്ര റുപ്യ പോകുമെന്ന' സുരഭിയുടെ ചോദ്യത്തോട് 'കിടപ്പാടം ഒഴിച്ച് എല്ലാം പോകുമെന്ന്' മറുപടി നല്‍കുന്നതും, നെടുവീര്‍പ്പോടെ 'സിനിമ പൊട്ടുമോയെന്ന്' ചോദിക്കുന്നതുമാണ് ടീസര്‍ വീഡിയോ. ടീസര്‍ വീഡിയോക്ക് താഴെ നിരവധി പേരാണ് സിനിമക്ക് ആശംസകളുമായി വന്നിരിക്കുന്നത്.

നടനും സംവിധായകനുമായ അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് പത്മ. അനൂപ് മേനോന്‍ സ്റ്റോറീസിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, സുരഭി ലക്ഷ്മി, ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവര്‍ അഭിനയിക്കുന്നു. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണയും ഒരുക്കിയിരിക്കുന്നത്. ജൂലൈ 15ന് ചിത്രം തിയറ്ററുകളിലെത്തും.

TAGS :

Next Story