Quantcast

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു

വിവാഹനിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽവെച്ച് നടന്നു

MediaOne Logo

Web Desk

  • Published:

    16 July 2023 7:51 AM IST

Bhagya Suresh,Suresh Gopis daughter Bhagya wedding engagement, സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു
X

തിരുവനന്തപുരം: നടനും മുൻ എം.പിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസാണ് വരൻ. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽവെച്ച് നടന്നു.

ശ്രേയസ് ബിസിനസുകാരനാണ്. അടുത്ത ജനുവരിയിലായിരിക്കും വിവാഹം നടക്കുക. സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്തമകളാണ് ഭാഗ്യ. ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം പൂർത്തിയാക്കിയത്. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സഹോദരങ്ങൾ.

TAGS :

Next Story