തമിഴ് നടൻ മോഹനെ തെരുവിൽ മരിച്ചനിലയിൽ കണ്ടെത്തി
കമൽഹാസൻ നായകനായ 'അപൂർവ സഹോദരങ്ങളിലൂടെ' ശ്രദ്ധേയനായ നടനാണ്

ചെന്നൈ: തമിഴ് നടൻ മോഹനെ (60) തെരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കമൽഹാസൻ നായകനായ 'അപൂർവ സഹോദരങ്ങൾ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍. മധുരയിലെ തിരുപ്പരൻകുണ്ഡരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിൽ കഴിഞ്ഞ കുറച്ച് കാലമായി മധുരയിൽ ഭിക്ഷാടനം നടത്തിയാണ് മോഹൻ ജീവിച്ചതെന്നാണ് റിപ്പോർട്ട്.
'അപൂർവ സഹോദരങ്ങളിൽ' കമൽഹാസന്റെ സുഹൃത്തുക്കളിൽ മോഹൻ അഭിനയിച്ചത്.'നാൻ കടവുൾ', 'അതിശയ മനുഷ്യർ' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരും മോഹനനുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പത്ത് വർഷം മുമ്പാണ് ഭാര്യ മരിച്ചത്.
ജൂലായ് 31 ന് റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിവരം നാട്ടുകാരാണ് തിരുപ്പറങ്കുന്ദ്രം പൊലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മധുര സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അജ്ഞാത മൃതദേഹം എന്ന രീതിയിലായിരുന്നു പൊലീസിന് വിവരം ലഭിച്ചത്.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് നടൻ മോഹനാണെന്ന് മനസിലായത്. തുടർന്നാണ് മരണവിവരം വീട്ടുകാരെ അറിയിച്ചത്.
Adjust Story Font
16

