Quantcast

പ്രേക്ഷക പ്രതീക്ഷകൾ ഇരട്ടിയാക്കി "മാമന്നൻ" ട്രയ്ലർ; ചിത്രം ജൂൺ 29ന് റിലീസാവും

ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-06-18 06:51:59.0

Published:

18 Jun 2023 12:15 PM IST

TAMIL MOVIE MAAMANANAN
X

ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാമന്നന്റെ ട്രയ്ലർ റിലീസായി . പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന ട്രൈലെർ തിയേറ്ററിൽ പ്രേക്ഷകർക്ക് കാഴ്ചയുടെ പുതിയ വിരുന്നൊരുക്കുമെന്നുറപ്പാണ്. പരിയേറും പെരുമാൾ, കർണ്ണൻ എന്നി ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഫഹദ് ഫാസിലിന്റെ മിന്നുന്ന പ്രകടനമാണ് ചിത്രത്തിലുടനീളം. ഓസ്കാർ ജേതാവ് എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രശസ്‌ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബൂഷൻ കമ്പനി ആയ റെഡ് ജയന്റ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നേരത്തെ പുറത്തുവിട്ട മാമന്നനിലെ ലിറിക്കൽ വിഡിയോകൾക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.സോണി മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഛായാഗ്രഹകൻ തേനി ഈശ്വർ ആണ്. ഡിസംബറിൽ തമിഴ്‌നാട്ടിലെ യുവജനക്ഷേമ കായിക വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടനും-രാഷ്ട്രീയ പ്രവർത്തകനുമായ ഉദയനിധി താൻ അഭിനയിക്കുന്ന അവസാന ചിത്രമാണ് മാമന്നൻ എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധേയമായിരുന്നു.

കേരളത്തിൽ ആർ.ആർ.ആർ, വിക്രം, ഡോൺ, വെന്ത് തുനിന്തത് കാട്, വിടുതലൈ തുടങ്ങിയ സിനിമകൾ വിതരണം ചെയ്ത എച്ച്‌ ആർ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്‌. ചിത്രത്തിന്റെ പി.ആർ.ഓ പ്രതീഷ് ശേഖറാണ്.

TAGS :

Next Story