Quantcast

രാക്ഷസൻ, ഓ മൈ കടവുളേ ചിത്രങ്ങളുടെ നിര്‍മാതാവ് ഡില്ലി ബാബു അന്തരിച്ചു

ഡില്ലിയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് തമിഴ് സിനിമാലോകം

MediaOne Logo

Web Desk

  • Published:

    9 Sept 2024 12:49 PM IST

Dilli Babu
X

ചെന്നൈ: തമിഴ് സിനിമ നിര്‍മാതാവ് ഡില്ലി ബാബു അന്തരിച്ചു. 50 വയസായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 12.30 ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡില്ലിയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് തമിഴ് സിനിമാലോകം.

ആക്സസ് ഫിലിം ഫാക്ടറി എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചു. ഉറുമീൻ എന്ന ചിത്രത്തിലൂടെ 2015 ലാണ് സിനിമാ രം​ഗത്തേക്ക് വരുന്നത്.

മര​ഗത നാണയം, ഇരവുക്ക് ആയിരം കൺകൾ, രാക്ഷസൻ, ഓ മൈ കടവുളേ, ബാച്ച്ലർ, മിറൽ, കൾവൻ തുടങ്ങി നിരവധി ചിത്രങ്ങൾ നിർമ്മിച്ചത് ഡില്ലി ബാബുവാണ്. സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് നടക്കും.

TAGS :

Next Story