Quantcast

ഫഹദ് ഫാസില്‍, അര്‍ജുന്‍ ദാസ്, നസ്ലിന്‍, ഗണപതി ചിത്രവുമായി തരുണ്‍ മൂര്‍ത്തി; 'ടോര്‍പിഡോ ' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി

ബിനു പപ്പുവിന്റെ തിരക്കഥയില്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെറിയ ഇടവേളയ്ക്കു ശേഷം സുഷിന്‍ ശ്യാം മാജിക് വീണ്ടും എത്തുന്നു എന്നതും വലിയ പ്രതീക്ഷ നല്‍കുന്നു

MediaOne Logo

Web Desk

  • Published:

    1 May 2025 2:42 PM IST

ഫഹദ് ഫാസില്‍, അര്‍ജുന്‍ ദാസ്, നസ്ലിന്‍, ഗണപതി ചിത്രവുമായി തരുണ്‍ മൂര്‍ത്തി; ടോര്‍പിഡോ  ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി
X

കൊച്ചി:ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുകയും ഫഹദ് ഫാസില്‍ , നസ്ലിന്‍, ഗണപതി, തമിഴ് താരവും മലയാളികളുടെ ഇഷ്ട നടനുമായ അര്‍ജുന്‍ ദാസ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമായ 'ടോര്‍പിഡോ' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്റര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലുമായി.

ബിനു പപ്പുവിന്റെ തിരക്കഥയില്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെറിയ ഇടവേളയ്ക്കു ശേഷം സുഷിന്‍ ശ്യാം മാജിക് വീണ്ടും എത്തുന്നു എന്നതും വലിയ പ്രതീക്ഷ നല്‍കുന്നു.

ചിത്രത്തിലെ ഗംഭീര താരനിരയും തരുണ്‍ മൂര്‍ത്തിയാണ് സംവിധായകനെന്നതും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലൂടെ നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മോഹന്‍ലാല്‍ നായകനായെത്തിയ 'തുടരും' നേടുന്ന വിജയത്തിനും സംവിധാന മികവിനും ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകരുടെ പ്രശംസകളേറ്റ് വാങ്ങുന്നതിനിടയിലാണ് തരുണ്‍ മൂര്‍ത്തിയുടെ ഈ അത്യുഗ്രന്‍ പ്രഖ്യാപനം.

ഇന്ന് രാവിലെ പുറത്തിറങ്ങിയ പടത്തിന്റെ പോസ്റ്റര്‍ വളരെ വ്യത്യസ്തമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വേറിട്ട് നില്‍ക്കുന്ന ചിത്രത്തിന്റെ പേരിനോളം തന്നെ ഉയരത്തിലാണ് ഇതിന്റെ താര നിരയിലും, മികച്ച സങ്കേതിക കൂട്ടുകെട്ടിലുമുള്ള പ്രേക്ഷകരുടെ പ്രതീക്ഷ.

ജിംഷി ഖാലിദ് ഛായാഗ്രഹണവും ,സുഷിന്‍ ശ്യാം സംഗീത സംവിധാനവും, വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന ഈ വമ്പന്‍ പടത്തിന്റെ സൗണ്ട് ഡിസൈന്‍ കൈകാര്യം ചെയ്യുന്നത് വിഷ്ണു ഗോവിന്ദാണ്. ഗോകുല്‍ ദാസ് കലാസംവിധാനവും, മഷര്‍ ഹംസ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്ന ടോര്‍പിഡോയുടെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സുപ്രീം സുന്ദറാണ്.

'ഓടും കുതിര ചാടും കുതിര' ആണ് ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്റെ ഇനി ഉടന്‍ തിയേറ്ററില്‍ എത്തുന്ന ചിത്രം. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമാവുന്ന ഈ ചിത്രത്തില്‍ നായിക കല്യാണി പ്രിയദര്‍ശനും സംവിധാനം ചെയ്യുന്നത് അല്‍ത്താഫ് സലീമുമാണ്.

സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ടോര്‍പിഡോ വിതരണം ചെയ്യും,മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ് . ഈ ചിത്രത്തിന്റെ കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.!

TAGS :

Next Story