Quantcast

സലാറും വാള്‍ട്ടയര്‍ വീരയ്യയും രാം ചരണ്‍ ചിത്രവും വൈകും; തെലുഗു സിനിമാ മേഖല സ്തംഭിപ്പിച്ച് തൊഴില്‍ സമരം

24 സിനിമാ തൊഴിലാളി സംഘടനകളാണ് സമരത്തിന് ഒരുങ്ങുന്നത്

MediaOne Logo

ijas

  • Updated:

    2022-06-22 02:56:47.0

Published:

22 Jun 2022 2:49 AM GMT

സലാറും വാള്‍ട്ടയര്‍ വീരയ്യയും രാം ചരണ്‍ ചിത്രവും വൈകും; തെലുഗു സിനിമാ മേഖല സ്തംഭിപ്പിച്ച് തൊഴില്‍ സമരം
X

പ്രഭാസ് നായകനായ സലാര്‍, ചിരഞ്ജീവിയുടെ വാള്‍ട്ടയര്‍ വീരയ്യ, രാം ചരണ്‍-ശങ്കര്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ സിനിമ എന്നിങ്ങനെ ഒരുപിടി സിനിമകളുടെ ചിത്രീകരണത്തിന് തടസമായി സിനിമാ തൊഴില്‍ സമരം. 2000 തൊഴിലാളികള്‍ ഇന്ന് മുതല്‍ നടത്തുന്ന സമരം തെലുഗു സിനിമാ മേഖലയെ സ്തംഭിപ്പിക്കും. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് തെലുഗു ഫിലിം ഇന്‍ഡസ്ട്രി എംപ്ലോയീസ് ഫെഡറേഷന് മുന്നില്‍ ഇന്ന് മുതല്‍ സമരം സംഘടിപ്പിക്കുന്നത്. 24 സിനിമാ തൊഴിലാളി സംഘടനകളാണ് സമരത്തിന് ഒരുങ്ങുന്നത്.

തെലുഗു ഫിലിം ചേമ്പര്‍, ഫിലിം പ്രൊഡ്യൂസേഴ്സ് കൌണ്‍സില്‍, ഫിലിം ഇന്‍ഡസ്ട്രി എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവരുടെ ഭാഗത്തുനിന്നും വേതന വര്‍ധന ആവശ്യത്തില്‍ ഏകീകരണമുണ്ടാകുന്നില്ലെന്ന ആക്ഷേപമാണ് തൊഴിലാളി സംഘടന ഉയര്‍ത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് തൊഴിലാളി സംഘടന അറിയിച്ചു.

ശരാശരി 500 മുതൽ 1500 രൂപ വരെയാണ് ടോളിവുഡിൽ ഒരു സിനിമാ തൊഴിലാളിക്ക് പ്രതിദിനം ലഭിക്കുന്നത്. ഇത് ഉയർത്തണം. നിര്‍മാതാക്കള്‍ തൊഴിലാളിക്ക് സമയത്തിന് വേതനം നല്‍കുന്നില്ലെന്നും പല നിര്‍മാതാക്കളും തൊഴിലാളിക്ക് ഇനിയും പണം നല്‍കാനുണ്ടെന്നും തൊഴിലാളികള്‍ ആരോപിച്ചു. പണമിടപാടുകള്‍ സുതാര്യമാകണമെന്നും ചിത്രീകരണം അവസാനിക്കുന്നതോടെ പണം മുഴുവനായും കൊടുത്തു തീര്‍ക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. അതെ സമയം തെലുഗു സിനിമാ നിര്‍മാതാക്കള്‍ സമരത്തോട് ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

TAGS :

Next Story