Quantcast

കയ്യിലെ ടാറ്റുവിൽ തന്റെ മുഖം, ആരാധകന്റെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞ് തമന്ന

ലസ്റ്റ് സ്റ്റോറീസ് 2 പ്രൊമോഷന്റെ ഭാ​ഗമായി മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സം​ഭവം.

MediaOne Logo

Web Desk

  • Updated:

    2023-06-27 07:10:10.0

Published:

27 Jun 2023 12:25 PM IST

actress thammana
X

മുംബൈ: ആരാധകന്റെ കയ്യിലെ ടാറ്റുവിൽ തന്റെ മുഖം കണ്ട് കണ്ണ് നിറഞ്ഞിരിക്കുകയാണ് നടി തമന്ന ഭാട്ടിയ. നടിയുടെ പുതിയ ചിത്രം ലസ്റ്റ് സ്റ്റോറീസ് 2 പ്രൊമോഷന്റെ ഭാ​ഗമായി മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സം​ഭവം. മറ്റുള്ളവരോടൊപ്പം ഫോട്ടോ എടുക്കുകയായിരുന്ന തമന്നയുടെ അരികിലേക്ക് കയ്യിൽ പൂക്കളുമായെത്തിയ ആരാധകൻ തന്റെ കയ്യിലെ ടാറ്റു കാണിച്ചു. തമന്നയുടെ മുഖവും ഒപ്പം 'ലവ് യു തമന്ന' എന്നുമാണ് പച്ചകുത്തിയിരുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

തമന്നയെ കണ്ട ഉടൻ തന്നെ അവരുടെ കാല് തൊട്ടു വന്ദിച്ച ആരാധകനെ കെട്ടിപ്പിടിച്ചു കൊണ്ടാണ് താരം പിടിച്ചെഴുന്നേൽപ്പിച്ചത്. തമന്നയുടെ കണ്ണ് നിറയുന്നത് വിഡിയോയിൽ കാണാം. സ്നേഹപ്രകടനങ്ങൾ കണ്ട് നടി വികാരാധീനയായി. പല തവണ ആരാധകനോട് തമന്ന നന്ദി പറഞ്ഞു. തിരികെ കാറില്‍ കയറുവോളം ആരാധകനോട് സംസാരിക്കുകയും നന്ദി പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു.

തമന്നയ്ക്ക് ലഭിക്കുന്നത് വലിയ അംഗീകാരമാണെന്നും ഇത്രയും സ്നേഹം കിട്ടണമെങ്കിൽ ഭാഗ്യം വേണമെന്നുമാണ് കമന്റുകൾ. എന്നാൽ ഇങ്ങനെയുള്ള അന്ധമായ ആരാധനയും സ്നേഹപ്രകടനങ്ങളും ഭയപ്പെടുത്തുന്നതാണ് എന്നും ചിലർ അഭിപ്രായപ്പെട്ടു.

തമന്നയും വിജയ് വർമ്മയും അഭിനയിക്കുന്ന ലസ്റ്റ് സ്റ്റോറീസ് 2ന്റെ ട്രെയിലർ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയിരുന്നു. ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2വിൽ അമിത് രവീന്ദർനാഥ് ശർമ്മ, ആർ ബാൽക്കി, കൊങ്കണ സെൻ ശർമ്മ, സുജോയ് ഘോഷ് എന്നിവർ സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2019ലെ ഇന്റർനാഷണൽ എമ്മി നോമിനേഷൻ പട്ടികയിൽ ലസ്റ്റ് സ്റ്റോറീസ് 1 ഇടം പിടിച്ചിരുന്നു.

TAGS :

Next Story