Quantcast

ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ 'തങ്കം' വരുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

ഭാവന സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് തങ്കം

MediaOne Logo

Web Desk

  • Updated:

    2023-01-03 13:51:13.0

Published:

3 Jan 2023 1:49 PM GMT

ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ തങ്കം വരുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു
X

ജോജിക്ക് ശേഷം ശ്യാം പുഷ്കരന്‍ തിരക്കഥ ഒരുക്കുന്ന തങ്കം സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപന വീഡിയോ അണിയറ പ്രവര്‍ത്തകരാണ് പുറത്തുവിട്ടത്. ജനുവരി 26ന് ചിത്രം തിയറ്ററുകളിലെത്തും. ഭാവന സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് തങ്കം. സഹീദ് അറഫത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഇവരെ കൂടാതെ വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും വേഷമിടുന്നു.

ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നു എന്നതാണ് തങ്കത്തിന്‍റെ മറ്റൊരാകര്‍ഷണം. ചിത്രത്തിന്‍റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത് ഗൗതം ശങ്കറാണ്. ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ച ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്‌സ് സേവ്യറുമാണ്.

ആക്ഷന്‍-സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, വസ്ത്രാലങ്കാരം-മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മണമ്പൂര്‍, സൗണ്ട് മിക്‌സിങ്-തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ്- രാജന്‍ തോമസ്, ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്‌സ്-എഗ് വൈറ്റ്, ഡി.ഐ-കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ബെന്നി കട്ടപ്പന, ജോസ് വിജയ്. കോ ഡയറക്ടര്‍-പ്രിനീഷ് പ്രഭാകരന്‍. പി.ആർ.ഒ-ആതിര ദിൽജിത്ത്. ഭാവന റിലീസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

TAGS :

Next Story