'ഓപ്പറേഷന്‍ ജാവ'ക്ക് ശേഷം 'സൗദി വെള്ളക്ക'യുമായി തരുണ്‍ മൂര്‍ത്തി

ഊര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-14 08:52:04.0

Published:

14 Sep 2021 8:27 AM GMT

ഓപ്പറേഷന്‍ ജാവക്ക് ശേഷം സൗദി വെള്ളക്കയുമായി തരുണ്‍ മൂര്‍ത്തി
X

ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സൗദി വെള്ളക്ക'. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഊര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മിക്കുന്നത്.

ലുക്മാന്‍ അവറാന്‍, സുധി കോപ്പാ, ശ്രിന്ധ, ഗോകുലന്‍, ധന്യ, അനന്യ എന്നിവരോടപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. തരുണ്‍ മൂര്‍ത്തി തന്നെ കഥയും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശരണ്‍ വേലായുധന്‍. ചിത്രസംയോജനം- നിഷാദ് യൂസഫ്, സഹ നിര്‍മാണം- ഹരീന്ദ്രന്‍, ശബ്ദ രൂപകല്‍പന- വിഷ്ണു ഗോവിന്ദ്, സംഗീതം പാലീ ഫ്രാന്‍സിസ്‌, ഗാന രചന- അന്‍വര്‍ അലി.

TAGS :

Next Story