Quantcast

96ാമത് ഓസ്‌കാർ പുരസ്‌കാരം നാളെ പ്രഖ്യാപിക്കും

ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമറാണ് 13 നോമിനേഷനുമായി മുന്നിലുള്ളത്

MediaOne Logo

Web Desk

  • Published:

    10 March 2024 10:02 AM GMT

The 96th Oscars will be announced tomorrow
X

ലോസ്ആഞ്ചൽസ്: 96ാമത് ഓസ്‌കാർ പുരസ്‌കാരം നാളെ പ്രഖ്യാപിക്കും. രാവിലെ നാല് മണി മുതൽ ലോസ്ആഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്‌കാര പ്രഖ്യാപനം. പ്രശസ്ത ടെലിവിഷൻ അവതാരകൻ ജിമ്മി കിമ്മലാണ് ഇത്തവണയും ഓസ്‌കറിൽ ആതിഥേയനാവുക. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമറാണ് 13 നോമിനേഷനുമായി മുന്നിലുള്ളത്. ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങളൊന്നും നോമിനേഷനുകളിൽ ഇല്ല.

മികച്ച സംവിധായകൻ, നടൻ, സഹനടൻ, സഹനടി തുടങ്ങി 13 വിഭാഗങ്ങളിലാണ് ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമർ മത്സരിക്കുന്നത്. എട്ട് നോമിനേഷനുകളുമായി ബാർബിയും 11 നോമിനേഷനുകളുമായി പുവർ തിങ്‌സും ഒമ്പത് നോമിനേഷനുകളുമായി മാർട്ടിൻ സ്‌കോർസെസി ചിത്രം കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവർ മൂണും മത്സരരംഗത്തുണ്ട്. ബ്രാഡ്‌ലി കൂപ്പറിന്റെ മാസ്‌ട്രോ അടക്കം പത്ത് ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്.

മികച്ച നടനാകാൻ കിലിയൻ മർഫിക്കും സഹനടനാകാൻ റോബോർട്ട് ഡൗണി ജൂനിയറിനും എതിരാളികളില്ല. എന്നാൽ മികച്ച നടിക്കായി കനത്ത മത്സരമാകും നടക്കുക. കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവർ മൂണിസെയിലെ പ്രകടനത്തിൽ ലില്ലി ഗ്ലാഡ്സ്റ്റണും പുവർ തിങ്‌സിലെ പ്രകടനത്തിൽ എമ്മ സ്റ്റോണും തമ്മിലാണ് മത്സരം.

നോമിനേഷനുകളിൽ ഇന്ത്യൻ സാന്നിധ്യമില്ലെങ്കിലും നിഷ പഹൂജ സംവിധാനം ചെയ്ത കനേഡിയൻ ഡോക്യുമെന്ററി ടു കിൽ എ ടൈഗർ ഇന്ത്യൻ പ്രാതിനിധ്യമാകും. ഇന്ത്യൻ സമയം രാവിലെ നാലുമണിക്ക് റെഡ് കാർപ്പറ്റിലൂടെ താരങ്ങൾ ഡോൾബി തിയേറ്ററിൽ എത്തിത്തുടങ്ങും.

Next Story