Quantcast

'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് ' നോവലിന്‍റെ നാടകാവിഷ്കരണം തിരുവനന്തപുരത്ത്

ജനുവരി 21 - ന് തിരുവനന്തപുരം കാർത്തിക തിരുന്നാൾ തിയറ്ററിലാണ് പരിപാടി

MediaOne Logo

Web Desk

  • Published:

    15 Jan 2024 1:31 PM GMT

The dramatization of the novel in Thiruvananthapuram
X

മലയാളത്തിന്റെ വിശ്വവിഖ്യാതനായ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് ' എന്ന നോവലിന്റെ നാടകാവിഷ്‌കാരം സംഘടിപ്പിക്കാനൊരുങ്ങി സഹ്യ ചരിറ്റബിൾ ട്രസ്റ്റ്. ജനുവരി 21 - ന് തിരുവനന്തപുരം കാർത്തിക തിരുന്നാൾ തിയറ്ററിലാണ് പരിപാടി. വൈക്കം മുഹമ്മദ് ബഷീറിന്റെ116 -ാമത് ജന്മദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.


പ്രവീൺകുമാർ, അഖിൽ മോഹൻ, ഉളനാട് രാജു, ഷിജു കോരാണി, ജയലക്ഷ്മി, രുദ്ര എസ് ലാൽ, ശ്രുതി, കുമാരി ഉത്തര എന്നിവരാണ് നടകത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുവചനൻ സംവിധാനം നിർവഹിക്കുന്ന നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആർ എസ് മധുവാണ്്. വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികൾക്ക് വിജയ് കരുണാണ് സംഗീതം നൽകുന്നത്.

പശ്ചാത്തല സംഗീതം- അഞ്ചൽ വേണു. അരവിന്ദ്, പന്തളം ബാലൻ, ഗായത്രി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. രംഗപടം - ഷാരോൺ ഷിബിൻ, കോറിയോഗ്രാഫി - രുദ്ര എസ് ലാൽ, ദീപ സംവിധാനം - പ്രവീൺ തിരുമല, ഡിസൈൻസ് - സാബുകമൽ.ജനുവരി 21 ന് വൈകീട്ട് 4.30 നും രാത്രി 8.30 നുമായി രണ്ട് പ്രദർശനങ്ങളാണ് അരങ്ങിലെത്തുക.

TAGS :

Next Story