Quantcast

ജിബൂട്ടിയിൽ നിർമിച്ച ആദ്യ മലയാള ചിത്രം ഗൾഫിൽ ​പ്രദർശനം തുടങ്ങി; കേരളത്തിൽ റിലീസ്​ നാളെ

ആഫ്രിക്കയിലെ ജിബൂട്ടിയിലാണ്​ ചിത്രത്തിന്‍റെ 80 ശതമാനവും ചിത്രീകരിച്ചത്

MediaOne Logo

ijas

  • Updated:

    2021-12-30 19:14:40.0

Published:

30 Dec 2021 7:06 PM GMT

ജിബൂട്ടിയിൽ നിർമിച്ച ആദ്യ മലയാള ചിത്രം ഗൾഫിൽ ​പ്രദർശനം തുടങ്ങി; കേരളത്തിൽ റിലീസ്​ നാളെ
X

ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിർമിച്ച ആദ്യ മലയാള ചിത്രം ഗൾഫിൽ പ്രദർശനത്തിനെത്തി. കേരളത്തിൽ നാളെയാണ്​ ചിത്രം പ്രദർശിപ്പിക്കുക. തികച്ചും വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന ചിത്രം മികച്ച ജനപ്രീതി നേടുമെന്ന പ്രതീക്ഷയിലാണ്​ അണിയറശിൽപ്പികൾ.

ഓരോ സിനിമയും ഓരോ രീതിയിലാണ്​ പ്രേക്ഷകരെ സ്വാധീനിക്കുന്നതെന്ന് നടനും സംവിധായകനുമായ​ ദിലീഷ്​ പോത്തൻ പറഞ്ഞു. ജിബൂട്ടിയുടെ പ്രചാരണത്തിന്‍റെ ഭാഗമായി ദുബൈയിൽ എത്തിയ അദ്ദേഹം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ജിബൂട്ടിയുടെ ചിത്രീകരണമെന്ന്​ സംവിധായകൻ എസ്​.ജെ സിനു പറഞ്ഞു. ആഫ്രിക്കയിലെ ജിബൂട്ടിയിലാണ്​ ചിത്രത്തിന്‍റെ 80 ശതമാനവും ചിത്രീകരിച്ചത്​. രണ്ട്​ വർഷം മുൻപാണ്​ ചിത്രീകരണം തുടങ്ങിയത്​. ആ സമയത്ത്​ കോവിഡ്​ ലോക്​ഡൗണായി. തുടർന്ന്​ ജിബൂട്ടി സർക്കാരിന്‍റെ സഹായത്തോടെയാണ്​ ചിത്രം പൂർത്തീകരിച്ചത്​. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമിത്​ ചക്കാലക്കൽ, ബിജു സോപാനം എന്നിവരും വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.

TAGS :

Next Story