Quantcast

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇനി ജപ്പാനിലേക്ക്; തിയറ്റര്‍ റിലീസ് ഒരുങ്ങുന്നു

ജപ്പാനീസ് സബ് ടൈറ്റിലുകളോടെയാകും പ്രദര്‍ശനം. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ തിയറ്റര്‍ റിലീസ് തീരുമാനിച്ചിട്ടില്ല.

MediaOne Logo

ijas

  • Updated:

    2021-06-19 14:54:35.0

Published:

19 Jun 2021 2:50 PM GMT

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇനി ജപ്പാനിലേക്ക്; തിയറ്റര്‍ റിലീസ് ഒരുങ്ങുന്നു
X

മലയാളത്തിലെ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങി പിന്നീട് വലിയ പ്രേക്ഷക നിരൂപക പ്രശംസയും പുരസ്കാരങ്ങളും സ്വന്തമാക്കിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ജപ്പാനില്‍ തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രം പുറത്തിറങ്ങി അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ജപ്പാനിലെ തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ ജപ്പാനീസ് വിതരണാവകാശം നേരത്തെ വിറ്റുപോയിരുന്നു. ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസിന് തൊട്ടുപിന്നാലെ ചലച്ചിത്ര മേളകള്‍ക്ക് വേണ്ടി സിനിമയുടെ പ്രദര്‍ശനാവശ്യത്തിനുവേണ്ടി വിവിധ സിനിമാ ഏജന്‍റുമാര്‍ സമീപിച്ചിരുന്നതായി നിര്‍മാതാവ് ജോമോന്‍ ജേക്കബ് പറഞ്ഞു. അത്തരത്തില്‍ സിനിമ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പിന്നീട് ജപ്പാനില്‍ തന്നെ റിലീസിന് അവസരം ലഭിക്കുകയും ചെയ്യുകയായിരുന്നുവെന്ന് നിര്‍മാതാവ് പറയുന്നു.

ഷാങ്ഹായ് ചലച്ചിത്രോത്സവത്തിലെ സ്പെക്ട്രം: ആള്‍ട്ടര്‍നേറ്റീവ്സ്' വിഭാഗത്തിലാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പ്രദര്‍ശിപ്പിക്കുന്നത്. ജപ്പാനീസ് സബ് ടൈറ്റിലുകളും ചിത്രത്തിനുണ്ടാകും. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ തിയറ്റര്‍ റിലീസ് തീരുമാനിച്ചിട്ടില്ല.

നീ സ്ട്രീം എന്ന മലയാളം ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെ പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പിന്നീട് ആമസോണ്‍ പ്രൈം അടക്കമുള്ള വന്‍ കിട ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. ബോളിവുഡ് നടി റാണി മുഖര്‍ജി, ശബരിമല വിധിന്യായം എഴുതിയ ബഞ്ചിലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ സിനിമയെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

TAGS :

Next Story