Quantcast

ഇതേത് യൂണിവേഴ്സ്, ഇതേത് കേരളം; വിവാദരംഗങ്ങളുമായി കേരള സ്റ്റോറി 2 ട്രെയിലര്‍, വ്യാപക വിമര്‍ശനം

കാമാഖ്യ നാരായണ സിങ് ആണ് സിനിമയുടെ സംവിധാനം. വിപുല്‍ അമൃത് ലാല്‍ ഷായും സണ്‍ഷൈന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം

MediaOne Logo
ഇതേത് യൂണിവേഴ്സ്, ഇതേത് കേരളം; വിവാദരംഗങ്ങളുമായി കേരള സ്റ്റോറി 2 ട്രെയിലര്‍, വ്യാപക വിമര്‍ശനം
X

വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ കേരള സ്‌റ്റോറി ബിയോണ്ട് ദ കേരള സ്‌റ്റോറിയുടെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനം. ആദ്യഭാഗത്തെ പോലെ തന്നെ വര്‍ഗീയത നിറഞ്ഞ ഡയലോഗുകളാലും രംഗങ്ങളാലും സമ്പന്നമാണ് ട്രെയിലര്‍.

കാമാഖ്യ നാരായണ സിങ് ആണ് സിനിമയുടെ സംവിധാനം. വിപുല്‍ അമൃത് ലാല്‍ ഷായും സണ്‍ഷൈന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത് പുതുമുഖങ്ങളാണ്. ഫെബ്രുവരി 27 നാണ് സിനിമയുടെ റിലീസ്. മൂന്ന് പെണ്‍കുട്ടികളിലൂടെയാണ് ചിത്രം കഥ പറയുന്നത്. 'ഇതൊരു കഥ മാത്രാമാണെന്ന് അവര്‍ പറഞ്ഞു. അവരതിനെ നിശബ്ദമാക്കാന്‍ ശ്രമിച്ചു. അവരതിനെ അവഹേളിക്കാന്‍ ശ്രമിച്ചു. പക്ഷെ സത്യം നിലയ്ക്കുന്നില്ല. കാരണം ചില കഥകള്‍ അവസാനിക്കുന്നില്ല. ഇത്തവണ കൂടുതല്‍ ആഴത്തിലേക്ക് പോകുന്നു. കൂടുതല്‍ വേദനിപ്പിക്കുന്നു' എന്നാണ് ട്രെയിലര്‍ പങ്കുവച്ചു കൊണ്ട് നിര്‍മാതാക്കള്‍ കുറിച്ചത്.

ട്രെയിലറിനെതിരെ മലയാളികൾ രംഗത്തെത്തിയിട്ടുണ്ട്. 'ട്രെയിലർ കണ്ടപ്പോൾ തോന്നി ഞാൻ ജീവിക്കുന്ന കേരളവും സിനിമയിൽ കാണിക്കുന്ന കേരളവും ഭയങ്കരം different ആണ്..... പാരലൽ വേൾഡിൽ വേറെ കേരളം ഉണ്ടെന്ന് തോന്നുന്നു' എന്നിങ്ങനെ പോകുന്നു കമന്‍റുകൾ. ട്രെയിലറിലെ ഹിന്ദു പെൺകുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങൾ വലിയ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. വീണ്ടും ഒരു ദേശീയ അവാര്‍ഡ് കിട്ടാൻ സാധ്യതയുണ്ടെന്നായിരുന്നു മലയാളികൾ പരിഹസിച്ചത്. 'വെറും ബീഫ്‌ കൊടുത്താൽ എങ്ങനെയാ കഴിക്കുന്നത്‌ രണ്ട്‌ പൊറൊട്ടയും കുറച്ചോ ഉള്ളിയും കൊടുക്കണ്ടെ' എന്നും ചോദിക്കുന്നു.

2023 മേയ് 5നാണ് കേരള സ്റ്റോറി തിയറ്ററുകളിലെത്തിയത്. സുദിപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ നിർമിച്ചത് വിപുൽ അമൃത്‌ലാൽ ഷായാണ്.കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.

TAGS :

Next Story