നാല് മിനിറ്റ് 8 സെക്കൻഡ് ദൈര്‍ഘ്യം; 65 വര്‍ഷം മുൻപിറങ്ങിയ ആശ ഭോസ്‍ലെയുടെ പ്രണയഗാനം ഇപ്പോഴും ഹിറ്റ്!
65 വര്‍ഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഒരു പ്രണയഗാനം ഇപ്പോഴും ആസ്വാദകര്‍ കേൾക്കുന്നുണ്ടെന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയപ്പെടേണ്ട കാര്യമില്ല

- Updated:
2026-02-27 09:08:09.0

മുംബൈ: ഒരു പാട്ട് കേൾക്കാതെ, ഒരു വരിയെങ്കിലും മൂളാതെ ഒരു ദിവസം കടന്നുപോകാൻ സാധിക്കുമോ? ഭൂരിഭാഗം പേരുടെയും ഉത്തരം ഇല്ല എന്നായിരിക്കും. കാരണം നമ്മുടെ ജീവിതത്തിൽ പാട്ടുകൾക്ക് എപ്പോഴും പ്രത്യേക സ്ഥാനമുണ്ട്. ചില ക്ലാസിക് ഐക്കണിക് ഗാനങ്ങൾ പുതുമ മായാതെ കാലങ്ങൾ കഴിയുന്തോറും ഏറ്റവും പുതിയതായി തന്നെ നിലനിൽക്കുന്നു. അവ ഓരോ തവണ കേൾക്കുമ്പോഴും ഹൃദയത്തെ ആഴത്തിൽ സ്പര്‍ശിക്കുകയും വേറൊരു സാങ്കൽപിക ലോകത്തേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു.
അതുകൊണ്ടാണ്, പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ആളുകൾ ഇപ്പോഴും ആ പാട്ടുകളെ കേൾക്കുന്നത്. ഇന്നത്തെ പാട്ടുകളെ അപേക്ഷിച്ച് പഴയ പാട്ടുകളെ വ്യത്യസ്തമാക്കുന്നത് അവയുടെ ലളിതമായ വരികളും മനോഹരമായ ഈണങ്ങളുമായിരുന്നു. വാക്കുകൾ മനസ്സിലാക്കാൻ എളുപ്പമായിരുന്നു, പക്ഷേ അവയ്ക്ക് ആഴത്തിലുള്ള അർഥമുണ്ടായിരുന്നു. 65 വര്‍ഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഒരു പ്രണയഗാനം ഇപ്പോഴും ആസ്വാദകര്‍ കേൾക്കുന്നുണ്ടെന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയപ്പെടേണ്ട കാര്യമില്ല. 4 മിനിറ്റ് 8 സെക്കൻഡ് ദൈർഘ്യമുള്ള ഈ ഗാനത്തിന് മുഹമ്മദ് റാഫിയും ആശാ ഭോസ്‍ലെയുമാണ് ശബ്ദം നൽകിയിരിക്കുന്നത്. 1961ൽ പുറത്തിറങ്ങിയ 'ഹം ദോനോ' എന്ന ചിത്രത്തിലെ അഭി ന ജാവോ ഛോദ് കർ, ദിൽ അഭി ഭര നഹിൻ" എന്ന പാട്ടാണ് വര്‍ഷങ്ങൾ കഴിഞ്ഞിട്ടും സംഗീതപ്രേമികളുടെ കാതോരമുള്ളത്.
നൂതൻ, ദേവ് ആനന്ദ് എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. സാഹീർ ലുധിയാൻവിയുടെ വരികൾക്ക് ജയ്‍ദഗേവ് സംഗീതം നൽകിയിരിക്കുന്നു.
"അഭി ന ജാവോ ഛോദ് കർ, കി ദിൽ അഭി ഭരാ നഹീം"
(ഇപ്പോൾ എന്നെ വിട്ടു പോകരുതേ, കാരണം എന്‍റെ മനസ്സ് ഇനിയും നിറഞ്ഞിട്ടില്ല.)
അഭി അഭി തോ ആയി ഹോ, അഭി അഭി തോ...
(നീ ഇപ്പോൾ വന്നതേയുള്ളൂ... ഇപ്പോൾ മാത്രം...)
നഹി നഹി അഭി നഹി...
(ഇല്ല, ഇല്ല, ഇപ്പോൾ പോകരുത്...) എന്നിങ്ങനെയാണ് ഗാനത്തിന്‍റെ വരികൾ.
ചിത്രം പുറത്തിറങ്ങിയിപ്പോൾ മുതൽ ഗാനം ഹിറ്റായിരുന്നു. റേഡിയോയിലൂടെയും പൊതുപരിപാടികളിലെ ലൗഡ് സ്പീക്കറിലൂടെയും പാട്ട് അലയടിച്ചുകൊണ്ടിരുന്നു. ഇപ്പോൾ റേഡിയോയിലും സ്റ്റേജ് ഷോകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും 'അഭി ന ജാവോ ഛോദ് കർ' പഴയ അതേ മധുരവുമായി നിറയുന്നു.
പാട്ട് പോലെ ചിത്രവും ഹിറ്റായിരുന്നു. ലോകമെമ്പാടുമായി ഏകദേശം 16 മില്യൺ രൂപ ഈ ചിത്രം നേടി, അക്കാലത്ത് അത് ഒരു വലിയ തുകയായിരുന്നു. 1961 ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു ഹം ദോനോ.
Adjust Story Font
16
