വില്ലത്തരം കൊണ്ട് തല്ല് വാങ്ങിയ താരം; ബോളിവുഡിനെ വെറുപ്പിച്ച വില്ലൻ, ഒരേ കഥാപാത്രത്തെ അവതരിപ്പിച്ചത് 61 തവണ
വില്ലൻ വേഷങ്ങളിലൂടെയാണ് ജീവന്‍ തിളങ്ങിയത്

Photo| Bollyy
ശ്രീനഗര്‍: 1950 മുതൽ 80 വരെയുള്ള കാലഘട്ടങ്ങളിൽ ബോളിവുഡിൽ നിറഞ്ഞു നിന്ന നടനായിരുന്നു ജീവൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഓംകാർ നാഥ് ധർ . 40 വർഷത്തിലേറെ നീണ്ട തന്‍റെ കരിയറിൽ 200-ലധികം സിനിമകളിൽ അഭിനയിച്ചു. ഒരു സമ്പന്ന കശ്മീരി കുടുംബത്തിൽ ജനിച്ച ജീവൻ രണ്ടോ മൂന്നോ തവണയല്ല, ആകെ 61 തവണ ഒരു പ്രത്യേക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
വില്ലൻ വേഷങ്ങളിലൂടെയാണ് ജീവന്‍ തിളങ്ങിയത്. ചെറുപ്പം മുതലെ നടനാകാൻ ആഗ്രഹിച്ചിരുന്ന ജീവന് കുടുംബ സാഹചര്യങ്ങൾ ഒരു തടസമായിരുന്നു. പ്രഭു കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്‍റെ കുടുബത്തിന് സിനിമയിൽ അഭിനയിക്കുന്നത് ഒരു നാണക്കേടായിരുന്നു. അങ്ങനെ 18 വയസുള്ളപ്പോൾ 26 രൂപയുമായി വീട്ടിൽ നിന്നും ഒളിച്ചോടി ബോംബെയിലെത്തി. കുറച്ചു കാലത്തെ കഷ്ടപ്പാടിന് ശേഷം 'ഫാഷനബിൾ ഇന്ത്യ' എന്ന സിനിമയിൽ അവസരം ലഭിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ജീവന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
അദ്ദേഹത്തിന്‍റെ ഐക്കണിക് കഥാപാത്രമായിരുന്നു നാരദ മുനി. വിവിധ ഭാഷകളിലായി 60-ലധികം സിനിമകളിലും നാടകങ്ങളിലും അദ്ദേഹം നാരദമുനിയെ അവതരിപ്പിച്ചിട്ടുണ്ട്. ഈ അപൂര്‍വ നേട്ടത്തിലൂടെ ലിംക ബുക്ക് ഓഫ് റെക്കോഡിലും ജീവൻ ഇടംപിടിച്ചു. 1950-ൽ ത്രിലോക് കപൂർ , നിരുപ റോയ് എന്നിവർക്കൊപ്പം അഭിനയിച്ച "ഹർ ഹർ മഹാദേവ്" എന്ന ഹിറ്റ് ചിത്രത്തിലാണ് നാരദ വേഷമാണ് ജീവനെ ശ്രദ്ധേയനാക്കിയത്.
1935-ൽ റൊമാന്റിക് ഇന്ത്യ , 1946-ൽ അഫാസന , 1942-ൽ സ്റ്റേഷൻ മാസ്റ്റർ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം ബോളിവുഡിലെ തന്‍റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 1946 മുതൽ 1978 വരെ നിരവധി ദേവ് ആനന്ദ് ചിത്രങ്ങളിലും, അമർ അക്ബർ ആന്റണി , ധരം വീർ തുടങ്ങിയ മൻമോഹൻ ദേശായി ചിത്രങ്ങളിലെയും ജീവന്‍റെ വില്ലന്‍ വേഷങ്ങൾ കയ്യടി നേടി.
വില്ലന്‍ റോളുകളിൽ ആളുകളെ 'വെറുപ്പിക്കുന്ന' പ്രകടനമായിരുന്നു അദ്ദേഹം കാഴ്ച വച്ചിരുന്നത്. ഒരിക്കൽ ഒരു പരിപാടിക്കായി മുംബൈക്ക് പോയപ്പോൾ ട്രെയിനിൽ നിന്നും ഇറങ്ങിയ ഉടനെ ഒരു സ്ത്രീ തന്‍റെ ചെരിപ്പ് താരത്തിന്‍റെ മുഖത്തേക്ക് എറിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. മറ്റൊരു സ്ത്രീയും ചെരിപ്പെറിയാനായി ശ്രമിച്ചിരുന്നു. അവസാനം പൊലീസെത്തിയാണ് സാഹചര്യം നിയന്ത്രിച്ചത്.
Adjust Story Font
16

