10 ദിവസത്തിനുള്ളില്‍ 13 ഹൊറര്‍ സിനിമ കാണാന്‍ തയ്യാറാണോ? കൈനിറയെ പണം നേടാം
ഉയർന്ന ബജറ്റിലുള്ള ഹൊറർ ചിത്രങ്ങൾ ചെറിയ ബജറ്റിലുള്ള ചിത്രങ്ങളേക്കാൾ ആളുകളെ പേടിപ്പിക്കുന്നുണ്ടോ എന്നറിയാനാണ് കമ്പനിയുടെ ശ്രമം

10 ദിവസം കൊണ്ട് 13 ഹൊറർ സിനിമകൾ കണ്ടുതീർക്കാന്‍ തയ്യാറാണെങ്കില്‍ 1300 ഡോളര്‍ (ഏകദേശം 95000 രൂപ) നേടാം. ഫിനാൻസ് ബസ് എന്ന സ്ഥാപനമാണ് ഈ ഓഫര്‍ മുന്നോട്ടുവെച്ചത്. ചിത്രത്തിന്‍റെ ബജറ്റ് പ്രേക്ഷകരിൽ സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന് പഠിക്കാനാണ് കമ്പനിയുടെ ശ്രമം.
ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും പേടിപ്പെടുത്തുന്ന 13 ചിത്രങ്ങളാണ് കാണേണ്ടത്. സിനിമ കാണുമ്പോള്‍ വ്യക്തിയുടെ ഹൃദയമിടിപ്പ് ഫിറ്റ്ബിറ്റ് എന്ന ഉപകരണം ഉപയോഗിച്ച് അളക്കും. ഉയർന്ന ബജറ്റിലുള്ള ഹൊറർ ചിത്രങ്ങൾ ചെറിയ ബജറ്റിലുള്ള ചിത്രങ്ങളേക്കാൾ ആളുകളെ പേടിപ്പിക്കുന്നുണ്ടോ എന്നറിയാനാണ് കമ്പനിയുടെ ശ്രമം.
ഒക്ടോബര്‍ 9 മുതല്‍ 18 വരെയാണ് സിനിമകള്‍ കാണേണ്ടത്. സിനിമകള്‍ ശേഖരിക്കാന്‍ 50 ഡോളര്‍ വേറെ നല്‍കും. സോ, അമിറ്റിവില്ലെ ഹൊറർ, എ ക്വയറ്റ് പ്ലേസ്, എ ക്വയറ്റ് പ്ലേസ്-2, കാൻഡിമാൻ, ഇൻസിഡ്യസ്, ദ ബ്ലെര്‍ വിച്ച് പ്രൊജക്ട്, സിനിസ്റ്റർ, ഗെറ്റ് ഔട്ട്, ദ പർജ്, ഹാലോവീൻ (2018), പാരാനോർമൽ ആക്ടിവിറ്റി, അനബല്ലെ എന്നീ സിനിമകളാണ് കാണേണ്ടത്.
സെപ്തംബര്‍ 16 വരെ അപേക്ഷിക്കാമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിൽ താമസിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്ക് മാത്രമാണ് അവസരം. ഒക്ടോബർ ഒന്നിനാണ് സിനിമ കാണാന്‍ തെരഞ്ഞെടുക്കപ്പെട്ടവരെ പ്രഖ്യാപിക്കുക
Adjust Story Font
16

