ഇത് തികച്ചും ഒരു അല്‍ഫോന്‍സ് പുത്രന്‍ ചിത്രം; ഗോള്‍ഡിനെ കുറിച്ച് പൃഥ്വിരാജ്

'നടന്‍ എന്ന നിലയില്‍ എനിക്കും പുതുമയുള്ള അനുഭവമാണിത്. ഒരു അല്‍ഫോന്‍സ് ചിത്രം എന്നു പറഞ്ഞാല്‍ പിന്നെ കൂടുതല്‍ എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല'

MediaOne Logo

Web Desk

  • Updated:

    2021-10-11 10:32:24.0

Published:

11 Oct 2021 10:28 AM GMT

ഇത് തികച്ചും ഒരു അല്‍ഫോന്‍സ് പുത്രന്‍ ചിത്രം; ഗോള്‍ഡിനെ കുറിച്ച് പൃഥ്വിരാജ്
X

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗോള്‍ഡ്' രസകരമായ ഒരു എന്‍റര്‍ടെയ്‌നര്‍ ആണെന്ന് ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ്. ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ച് പൃഥ്വിരാജ് മനസു തുറന്നത്.

'നടന്‍ എന്ന നിലയില്‍ എനിക്കും പുതുമയുള്ള അനുഭവമാണ് ഇത്. ഇത്തരമൊരു പ്രോജക്റ്റ് എപ്പോഴും സംഭവിക്കുന്നതുമല്ല. അല്‍ഫോന്‍സ് പുത്രന്‍ ചിത്രങ്ങളുടെ സ്വഭാവത്തിലുള്ള രസകരമായ ഒരു എന്‍റര്‍ടെയ്‌നര്‍ ആണിത്. ഒരു അല്‍ഫോന്‍സ് പുത്രന്‍ ചിത്രം എന്നു പറഞ്ഞാല്‍ പിന്നെ കൂടുതല്‍ എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല' - പൃഥ്വിരാജ് പറയുന്നു. 'നേര'ത്തിന്‍റെയൊക്കെ ഗണത്തില്‍ പെടുന്ന ഒരു ഫണ്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഗോള്‍ഡെന്നും പൃഥ്വിരാജ് പറഞ്ഞു.

തന്നെയും നയന്‍താരയേയും മാറ്റിനിര്‍ത്തിയാല്‍, പ്രോജക്റ്റില്‍ 50 ഓളം അഭിനേതാക്കള്‍ ചിത്രത്തില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജും അമ്മ മല്ലിക സുകുമാരനും അമ്മയും മകനുമായി വേഷമിടുന്ന ആദ്യ ചിത്രമെന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. കഥാപാത്രങ്ങളുടെ ഗെറ്റപ്പുകളിലുള്ള പൃഥ്വിരാജിന്‍റേയും മല്ലിക സുകുമാരന്‍റേയും ലൊക്കേഷന്‍ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

'പ്രേമം' കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോള്‍ഡ്'. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഫഹദ് ഫാസില്‍ നായകനാവുന്ന 'പാട്ട്' എന്ന ചിത്രവും അല്‍ഫോന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story