Quantcast

ഇത് ഭാവനയുടെ പുതിയ മുഖം; ഹണ്ടിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി പൃഥ്വിരാജ്

പൂർണമായും ഹൊറർ ത്രില്ലറായ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-01-06 14:38:27.0

Published:

6 Jan 2023 2:25 PM GMT

ഇത് ഭാവനയുടെ പുതിയ മുഖം; ഹണ്ടിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി പൃഥ്വിരാജ്
X

ഭാവനയെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ പൃഥ്വിരാജ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. പ്രധാന താരമായ ഭാവനയുടെ മുഖം മാസ്കിന് സമാനമായി കാണിക്കുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. പൂർണമായും ഹൊറർ ത്രില്ലറായ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുകയാണ്. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. മെഡിക്കൽ ക്യാമ്പസിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ക

സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ഡോ.കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. അതിഥി രവിയുടെ ഡോ.സാറ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്മൽ അമീർ ,രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ ,ചന്തു നാഥ്, ജി.സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻകോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരാണ് മറ്റു താരങ്ങൾ.

രചന - നിഖിൽ. എസ്. ആനന്ദ്. ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.ജാക്‌സൺ ജോൺസൺ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - ബോബൻ, മേക്കപ്പ് - പി.വി.ശങ്കർ, കോസ്റ്റ്യം - ഡിസൈൻ - ലിജി പ്രേമൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മനു സുധാകർ. ഓഫീസ് നിർവ്വഹണം -- ദില്ലി ഗോപൻ. പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ്‌സ് - പ്രതാപൻ കല്ലിയൂർ ,ഷെറിൻ സ്റ്റാൻലി . പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു.ജെ. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം ഉർവ്വശി തിയറ്റേഴ്‌സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ വാഴൂർ ജോസ്. ഫോട്ടോ-ഹരി.

TAGS :

Next Story