സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ലക്ഷക്കണക്കിന് വ്യൂസ് ആണ് ഗാനത്തിന് ലഭിച്ചത്

സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രവാസി മലയാളി സംഗീതം നൽകി ആലപിച്ച ‘തൂവെള്ള തട്ടം’ എന്ന ആൽബം ഗാനം. അബുദാബിയിൽ ജോലി ചെയ്യുന്ന ഷമീർ മടത്തറയിൽ ആണ് ആർദ്ര മധുരമായ ഈ പ്രണയഗാനത്തിന്‍റെ ശിൽപ്പി. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ലക്ഷക്കണക്കിന് വ്യൂസ് ആണ് ഗാനത്തിന് ലഭിച്ചത്. ഗാനത്തിന്‍റെ വരികൾ രചിച്ചിരിക്കുന്നത് ഫൈസൽ പൊന്നാനിയാണ്.
ഷെമീറിനൊപ്പം പള്ളിക്കൽ സ്വദേശി നിജ നിഷാനാണ് ഗാനം ആലപിച്ചിരിക്കുന്നത്. യു.എ.ഇ ഇശൽ ബാൻഡ് അബുദാബിയുടെ ഗായികകൂടിയായ നിജ നേരത്തേയും നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതം സിബു സുകുമാരൻ നിർവ്വഹിച്ചിരിക്കുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരായ വിനീത് രാമചന്ദ്രൻ ഭാര്യ ചിഞ്ചു വിനീത് എന്നിവരാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.
200 ൽ അധികം പാട്ടുകളിൽ പിന്നണി ഗായകനായും ഗാന രചയിതാവായും സംഗീത സംവിധായകനായും പ്രവർത്തിച്ചിട്ടുള്ളയാളാണ് ഷെമീർ മടത്തറയിൽ. ഇപ്പോൾ വൈറലായ ‘തൂവെള്ള തട്ടം’ ആൽബം കൂടാതെ ‘മിന്നത്തൊളി’, ‘തൊടാതെ’, ‘റൂഹിൽ നീ മതി’, ‘മിഴി രണ്ടിലും’ തുടങ്ങിയ ഗാനങ്ങളും സോഷ്യൽ മീഡിയ ട്രെൻഡിംഗ് ലിസ്റ്റിൽ ഷെമീറിന്‍റേതായി ഇടംപിടിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി പിന്നണി ഗായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഷെമീർ സിനിമാക്സ് എന്റർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് കമ്പനി ഫൗണ്ടർ കൂടിയാണ്.
Adjust Story Font
16

