Quantcast

ടിനി, താങ്കൾ പറഞ്ഞ പേരുകളും തെളിവുകളും പുറത്തുവിടണം: സംവിധായകൻ എം.എ നിഷാദ്

ടിനി ടോം സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്ന് എം.എ നിഷാദ്

MediaOne Logo

Web Desk

  • Updated:

    2023-05-08 12:53:43.0

Published:

8 May 2023 12:51 PM GMT

Tiny, the names and proofs you mentioned should be released: Director MA Nishad
X

എം.എ നിഷാദ്, ടിനി ടോം

സിനിമാ മേഖലയിലെ ലഹരിയുപയോഗം വർധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചില താരങ്ങളുടെയും മറ്റു ചലച്ചിത്ര പ്രവർത്തകരുടെയും പ്രതികരണങ്ങൾ. സിനിമാ രംഗത്തെ ലഹരി ഉപയോഗത്തെ കുറിച്ച് നടൻ ടിനി ടോം അടുത്തിടെ നടത്തിയ പരാമർശം വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടു. തൊട്ടുപിന്നാലെയാണ് സിനിമാ ലൊക്കേഷനുകളിൽ ലഹരി ഉപയോഗമുണ്ടെന്ന പരാതിയിൽ പരിശോധന കർശനമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ. സേതുരാമൻ അറിയിച്ചത്. ഇപ്പോഴിതാ ലഹരി ഉപയോഗിക്കുന്ന നടന്മാരുടെ പേരുകളും തെളിവുകളും ടിനി ടോം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എം.എ നിഷാദ്.

''ടിനി ടോം ,സാമൂഹിക പ്രതിബദ്ധത കാണിക്കണം, അയാൾ പറഞ്ഞത് ശരിയാണെന്ന ഉത്തമ ബോധ്യം അയാൾക്കുണ്ടല്ലോ... അതു കൊണ്ടാണ് അയാൾ പരസ്യമായി വിളിച്ച് പറഞ്ഞത്...ടിനി, താങ്കൾ പറഞ്ഞ പേരുകളും തെളിവുകളും പുറത്തുവിടണം''- എം.എ നിഷാദ് ഫേസ്ബുക്കിൽ കുറിച്ചു. സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവൾക്ക്. സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസ്സിലാണ് കുട്ടികൾ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളുവെന്നും ടിനി ടോം മുമ്പ് പറഞ്ഞിരുന്നു. ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എം.എ നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ടിനി ടോം എന്ന നടൻ,കുടത്തിൽ നിന്നും ഒരു ഭൂതത്തെ തുറന്നു വിട്ടു... തീർച്ചയായും അതൊരു ചർച്ചാ വിഷയം തന്നെ... ഇനി ടിനി ടോം ,സാമൂഹിക പ്രതിബദ്ധത കാണിക്കണം...അയാള്‍ പറഞ്ഞത് ശരിയാണെന്ന ഉത്തമ ബോധ്യം അയാൾക്കുണ്ടല്ലോ.. അതു കൊണ്ടാണ് അയാൾ പരസ്യമായി വിളിച്ച് പറഞ്ഞത്... ടിനി,താങ്കൾ പറഞ്ഞ പേരുകളുു തെളിവുകളും പുറത്തുവിടണം...ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് അവതരിപ്പിക്കണം...വെറും അമ്മായി കളി കളിക്കരുത്... കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ... കമോൺ ടിനി...കമോൺ #comeontinitom. സുഹൃത്തുക്കളെ,നമ്മൾ ടിനി ടോമിന് ധൈര്യം കൊടുക്കണം... ആ പേരുകൾ പുറത്ത് പറയാൻ.. നമ്മുക്ക് ##comeontinitom എന്ന ഹാഷ് ടാഗിന് തുടക്കം കുറിക്കാം

TAGS :

Next Story