Quantcast

മയക്കുമരുന്നു കേസ്; നടി ചാർമി കൗറിനെ എട്ടു മണിക്കൂർ ചോദ്യം ചെയ്ത് ഇ.ഡി

നടിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും ഏജൻസി ശേഖരിച്ചിട്ടുണ്ട്

MediaOne Logo

abs

  • Published:

    3 Sept 2021 9:26 PM IST

മയക്കുമരുന്നു കേസ്; നടി ചാർമി കൗറിനെ എട്ടു മണിക്കൂർ ചോദ്യം ചെയ്ത് ഇ.ഡി
X

ഹൈദരാബാദ്: മയക്കുമരുന്ന് ഇടപാടിനായി പണത്തട്ടിപ്പു നടത്തിയ കേസിൽ തെന്നിന്ത്യൻ നടി ചാർമി കൗറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇഡിയുടെ ഹൈദരാബാദ് ഓഫീൽ വച്ച് നടത്തിയ ചോദ്യം ചെയ്യൽ എട്ടു മണിക്കൂർ നീണ്ടു.

നടിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും ഏജൻസി ശേഖരിച്ചിട്ടുണ്ട്. ഇഡി ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയതായി മൊഴിയെടുക്കലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ചാർമി കൗർ പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.

നേരത്തെ ഇതേ കേസിൽ സംവിധായകൻ പുരി ജഗന്നാഥനെ ഇഡി ചോദ്യം ചെയ്തിരുന്നു. രകുൽ പ്രീത് സിങ്, രവി തേജ, റാണാ ദഗ്ഗുബട്ടി തുടങ്ങി തെലുങ്കു സിനിമാ മേഖലയിലെ പത്തു പേർക്കാണ് കേസിൽ നോട്ടീസ് ലഭിച്ചിട്ടുള്ളത്.

TAGS :

Next Story