Quantcast

ആരാണ് ശക്തന്‍? വസീമിന്‍റെയും ജംഷിയുടെയും പൊരിഞ്ഞ തല്ല്; വീഡിയോ പങ്കുവച്ച് നെറ്റ്ഫ്ലിക്സ്

കഴിഞ്ഞ ആഗസ്ത് 12നാണ് തല്ലുമാല തിയറ്ററുകളില്‍ എത്തിയത്. ഖാലിദ് റഹ്‌മാനാണ് ചിത്രം സംവിധാനം ചെയ്തത്

MediaOne Logo

Web Desk

  • Published:

    13 Sep 2022 1:43 AM GMT

ആരാണ് ശക്തന്‍?  വസീമിന്‍റെയും ജംഷിയുടെയും പൊരിഞ്ഞ തല്ല്; വീഡിയോ പങ്കുവച്ച് നെറ്റ്ഫ്ലിക്സ്
X

തിയറ്ററുകള്‍ പൂരപ്പറമ്പാക്കിയ തല്ലുമാല ആവേശം തുടരാന്‍ ഒടിടിയിലുമെത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഒടിടിയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ടൊവിനോ തോമസ് അവതരിപ്പിച്ച മണവാളന്‍ വസീമും ലുക്മാന്‍ അവറാന്‍റെ ജംഷിയും തമ്മിലുള്ള ആദ്യ ഫൈറ്റിന്‍റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ആഗസ്ത് 12നാണ് തല്ലുമാല തിയറ്ററുകളില്‍ എത്തിയത്. ഖാലിദ് റഹ്‌മാനാണ് ചിത്രം സംവിധാനം ചെയ്തത്. 71.36 കോടിയാണ് ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ . യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസ് ആയിരുന്നു തല്ലുമാലയ്ക്ക്.

മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മാണം. കല്യാണി പ്രിയദര്‍ശനാണ് നായിക. ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



TAGS :

Next Story