Quantcast

കാനഡയിലെ മുസ്​ലിം കുടുംബത്തെ കൂട്ടക്കൊല ചെയ്​തത് തീവ്രവാദ ആക്രമണമാണെന്ന് ട്രൂഡോ

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, പ്രതിപക്ഷ നേതാവ് എറിൻ ഒ ടൂലെ, ഉൾപ്പെടെ അയ്യായിരത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു

MediaOne Logo

Web Desk

  • Updated:

    2021-06-09 14:56:20.0

Published:

9 Jun 2021 2:07 PM GMT

കാനഡയിലെ മുസ്​ലിം കുടുംബത്തെ കൂട്ടക്കൊല ചെയ്​തത് തീവ്രവാദ ആക്രമണമാണെന്ന് ട്രൂഡോ
X

കാനഡയിൽ വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ട മുസ്‍ലിം കുടുംബത്തിലെ നാല് പേരുടെയും മൃതദേഹം സംസ്കരിച്ചു. സംസ്കാര ചടങ്ങിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ട്രക്ക് കയറ്റി കൊന്ന നടപടി തീവ്രവാദ ആക്രമണമാണെന്ന് ട്രൂഡോ കുറ്റപ്പെടുത്തി.


തെക്കൻ കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ലണ്ടനിൽ ഞാറാഴ്ചയാണ് മുസ്‍ലിം കുടുംബത്തിലെ നാല് പേരെ ട്രക്ക് കയറ്റി കൊലപ്പെടുത്തിയത്. റോഡിലൂടെ നടന്നു പോകുമ്പോഴാണ് ഇവരുടെ ദേഹത്ത് ട്രക്ക് ഇടിച്ചു കയറ്റിയത്. ഇരുപതുകാരനായ പ്രതി നഥാനിയേൽ വെൽറ്റ്മാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരിച്ച നാലുപേരുടെയും സംസ്കാര ചടങ്ങുകൾ ഇന്നലെ വൈകീട്ട് ലണ്ടൻ മസ്ജിദിൽ നടന്നു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, പ്രതിപക്ഷ നേതാവ് എറിൻ ഒ ടൂലെ, ഉൾപ്പെടെ അയ്യായിരത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു. കൊലപാതകത്തെ പ്രധാനമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഇതൊരു അപകട മരണമല്ല, തീവ്രവാദ ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. വംശീയ ആക്രമണത്തിനെതിരെ കാനഡയിൽ കടുത്ത പ്രതിഷധമാണ് ഉയരുന്നത്.

Next Story