Quantcast

മാസ് ലുക്കിൽ മമ്മൂട്ടി; 'ടർബോ' ഫസ്റ്റ് ലുക്ക് എത്തി

കറുത്ത ഷർട്ടും മുണ്ടുമണിഞ്ഞ് ജീപ്പിൽ നിന്നിറങ്ങുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ

MediaOne Logo

Web Desk

  • Published:

    26 Nov 2023 5:46 PM IST

Turbo first look poster out now
X

മ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ടർബോ' ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. കറുത്ത ഷർട്ടും മുണ്ടുമണിഞ്ഞ് ജീപ്പിൽ നിന്നിറങ്ങുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ. മിഥുൻ മാനുവൽ തോമസ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമാണം മമ്മൂട്ടി കമ്പനിയാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാൻന്റെ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ് ചെയ്യുന്നത്. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർഗ്ഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്‌സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്

TAGS :

Next Story