Quantcast

നടന്‍ ആര്യയുടെ പേരില്‍ വിവാഹ വാഗ്ദാനം; 65 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ രണ്ടു പേര്‍ പിടിയില്‍

ജർമനിയിൽ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കൻ യുവതിയാണ് ഇവരുടെ തട്ടിപ്പിനിരയായത്

MediaOne Logo

Web Desk

  • Published:

    25 Aug 2021 12:02 PM IST

നടന്‍ ആര്യയുടെ പേരില്‍ വിവാഹ വാഗ്ദാനം; 65 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ രണ്ടു പേര്‍ പിടിയില്‍
X

നടൻ ആര്യയുടെ പേരിൽ വിവാഹ വാ​ഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ചെന്നൈ സ്വദേശികളായ മുഹമ്മദ് അർമൻ (29), മുഹമ്മദ് ഹുസൈനി (35) എന്നിവരാണ് പിടിയിലായത്. ജർമനിയിൽ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കൻ യുവതിയാണ് ഇവരുടെ തട്ടിപ്പിനിരയായത്. ചെന്നൈ സിറ്റി പൊലീസിന്‍റെ സൈബര്‍ ക്രൈം വിഭാഗമാണ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻ വഴി പരിചയപ്പെട്ടാണ് ഇരുവരും ചേർന്ന് യുവതിയിൽ നിന്ന് 65 ലക്ഷം തട്ടിയെടുത്തത്. കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ് യുവതി സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആര്യ ആണെന്ന വ്യാജേനയാണ് പ്രതികൾ യുവതിയുമായി ചാറ്റ് ചെയ്തിരുന്നത്. അധികം വൈകാതെ വിവാഹമോചിതനാകുമെന്നും അപ്പോൾ വിവാഹം ചെയ്യാമെന്നും വാ​ഗ്ദാനം നൽകിയതായി യുവതി പരാതിയിൽ പറയുന്നു. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്.

പരാതി ലഭിച്ചതിന് പിന്നാലെ സൈബർ പൊലീസ് അര്യയെ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബോധ്യമായത്. ചാറ്റിങ് നടത്തിയ കമ്പ്യൂട്ടറിന്‍റെ ഐ പി വിലാസം അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്.

TAGS :

Next Story