Quantcast

കീറിപ്പറിഞ്ഞ വസ്ത്രം, ജട കെട്ടിയ മുടി; ഒരു കാലത്ത് മിനിസ്ക്രീൻ ഭരിച്ച താരം ഇന്ന് ജീവിക്കുന്നത് തെരുവിൽ ഭിക്ഷയെടുത്ത്!

36 കാരനായ ടൈലർ ചേസ് തെരുവിൽ ഭിക്ഷയെടുക്കുന്ന വീഡിയോയാണ് ആരാധകരിൽ ഞെട്ടൽ ഉണ്ടാക്കുന്നത്

MediaOne Logo

Web Desk

  • Published:

    23 Dec 2025 2:24 PM IST

കീറിപ്പറിഞ്ഞ വസ്ത്രം, ജട കെട്ടിയ മുടി; ഒരു കാലത്ത് മിനിസ്ക്രീൻ ഭരിച്ച താരം ഇന്ന് ജീവിക്കുന്നത് തെരുവിൽ ഭിക്ഷയെടുത്ത്!
X

ലോസാഞ്ചലസ്: നിക്‍ലോഡിയൻ ചാനലിലെ പ്രശസ്തമായ ‘നെഡ്സ് ഡീക്ലാസിഫൈഡ് സ്കൂൾ സർവൈവൽ ഗൈഡ്' പരമ്പരയിലൂടെ പ്രശസ്തനായ ബാലതാരം ടൈലർ ചേസിന്‍റെ ഇന്നത്തെ ജീവിതം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 36 കാരനായ ടൈലർ ചേസ് തെരുവിൽ ഭിക്ഷയെടുക്കുന്ന വീഡിയോയാണ് ആരാധകരിൽ ഞെട്ടൽ ഉണ്ടാക്കുന്നത്. ടൈലറിന്‍റെ അവസ്ഥയറിഞ്ഞ് സഹായവുമായി മുൻ സഹപ്രവർത്തകർ ഇപ്പോൾ മുന്നോട്ട് വന്നിട്ടുണ്ട്.

അഭിനയമികവ് കൊണ്ട് അമേരിക്കയിലെ ടിവി ആസ്വാദകരുടെ മനസ് കവര്‍ന്ന താരമാണ് ടൈലര്‍. ഒരു കാലത്ത് ആരാധകരാലും ക്യാമറകളാലും ചുറ്റപ്പെട്ട ടൈലര്‍ ഇന്ന് ആരാലും ശ്രദ്ധിക്കപ്പെടാതെ ലൊസാഞ്ചലസിലെ തെരുവുകളിൽ ഭവനരഹിതനായി കഴിയുകയാണ്.

1989ൽ അരിസോണയിലായിരുന്നു ടൈലര്‍ ചേസ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ അഭിനയരംഗത്തെത്തി. 2004 മുതൽ 2007വരെ സംപ്രേഷണം ചെയ്ത 'നെഡ്സ് ഡിക്ലാസിഫൈഡ്' ആണ് വഴിത്തിരിവായത്. പരമ്പരയിലെ മാര്‍ട്ടിൻ എന്ന കഥാപാത്രം ടൈലറിന് വലിയ ആരാധകവൃന്ദം തന്നെ ഉണ്ടാക്കിക്കൊടുത്തു. 2007ൽ ജെയിംസ് ഫ്രാങ്കോയുടെ 'ഗുഡ് ടൈം മാക്സ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും ചേസ് മുഖം കാണിച്ചു.

TAGS :

Next Story