Quantcast

'പ്ലീസ് നാറ്റിക്കരുത്'; യുവനടിയുടെ ഗ്ലാമര്‍ ചിത്രം റീ പോസ്റ്റ് ചെയ്ത് ഉദയനിധി സ്റ്റാലിൻ, വിമര്‍ശനം

എന്നാൽ ഈ വാർത്ത വ്യാജമാണെന്നാണ് ഡിഎംകെ പ്രവർത്തകരുടെ വിശദീകരണം

MediaOne Logo

Web Desk

  • Updated:

    2025-10-22 08:10:39.0

Published:

22 Oct 2025 1:34 PM IST

പ്ലീസ് നാറ്റിക്കരുത്; യുവനടിയുടെ ഗ്ലാമര്‍ ചിത്രം റീ പോസ്റ്റ്  ചെയ്ത് ഉദയനിധി സ്റ്റാലിൻ, വിമര്‍ശനം
X

ഉദയനിധി സ്റ്റാലിൻ Photo| Facebook

ചെന്നൈ: ചെറിയൊരു അശ്രദ്ധയായിരിക്കും വലിയ കുഴപ്പങ്ങളിൽ ചാടിക്കുന്നത്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തിയാണെങ്കിൽ പെട്ടെന്ന് നാലാളറിയുകയും ചെയ്യും. തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന് എട്ടിന്‍റെ പണി കിട്ടിയത് സോഷ്യൽമീഡിയയിൽ നിന്നാണ്. യുവനടിയുടെ ഗ്ലാമര്‍ ചിത്രം റീ പോസ്റ്റ് ചെയ്തതാണ് പുലിവാലായത്.

നടിയും മോഡലുമായ നിവാഷിയ്നി കൃഷ്ണന്‍റെ (നിവാ ) ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് ഉദയനിധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മുമ്പ് വിരാട് കോലിക്കും ഇത്തരത്തിൽ ഒരു അബദ്ധം പറ്റിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഉദയനിധി സ്റ്റാലിനും നെറ്റിസൺസിന്‍റെ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാൽ ഈ വാർത്ത വ്യാജമാണെന്നാണ് ഡിഎംകെ പ്രവർത്തകരുടെ വിശദീകരണം. പക്ഷെ തമിഴ് മാധ്യമങ്ങൾ അടക്കം ഈ സംഭവം വലിയ രീതിയിലാണ് റിപ്പോർട്ട് ചെയ്തത്. ഉദയനിധി സ്റ്റാലിന്റെ കൈ അറിയാതെ തട്ടി റീപോസ്റ്റ് ആയതാണെന്നാണ് വിശദീകരണം.

നിലവിൽ ഉദയനിധിയുടെ സോഷ്യൽ മീഡിയയി അക്കൗണ്ടിൽ നിന്നും ഈ ചിത്രങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. അതിനിടെ നിവയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളുടെ കമന്‍റ് ബോക്സുകളിൽ ഉദയനിധി സ്റ്റാലിനെ ചുറ്റിപ്പറ്റിയുള്ള കമന്‍റുകളാണ് നിറയുന്നത്. ഉദയനിധി സ്റ്റാലിനെ പ്രതിരോധിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ബിഗ് ബോസ് സീസൺ സിക്സിലെ മത്സരാർഥിയായിരുന്നു നിവ. കൂടാതെ ബൂമറാങ് എന്നൊരു തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

നേരത്തെ ക്രിക്കറ്റ് താരം വിരാട് കോലി അബദ്ധത്തിൽ ലൈക്ക് ചെയ്തതിന്റെ പേരിൽ നടി അവ്നീത് കൗർ വലിയ തരത്തിലുള്ള വിമർശനങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ നേരിട്ടത്. എന്നാൽ അതൊരു മറ്റൊരു തരത്തിൽ അവർക്ക് ഗുണകരവും ആയിരുന്നു. രണ്ട് ദിവസം കൊണ്ട് 18 ലക്ഷത്തിലേറെ ഫോളോവേഴ്സിനാണ് അവ്നീതിന് നേടാനായത്. ഇപ്പോൾ ഉദയനിധി പോസ്റ്റ് പങ്കുവച്ചതോടെ നടിയെ അറിയാത്തവർ പോലും നിവയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് തെരഞ്ഞുപിടിച്ചെത്തുകയാണ്. നേരത്തെ മൂന്ന് ലക്ഷത്തിന് മുകളിലുണ്ടായിരുന്ന നിവയുടെ ഫോളോവേഴ്‌സിന്‍റെ എണ്ണം ഇപ്പോള്‍ നാല് ലക്ഷമായിട്ടുണ്ട്.

TAGS :

Next Story