Quantcast

അനുശ്രീയുമായുള്ള വിവാഹം എന്ന്? ഒടുവില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍

അടുത്തിടെ പാലക്കാട് ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിനിടെ എടുത്ത ഒരു വീഡിയോ അനുശ്രീ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-02-12 11:24:34.0

Published:

12 Feb 2024 3:51 PM IST

Unni Mukundan/Anusree
X

ഉണ്ണി മുകുന്ദന്‍/അനുശ്രീ

നടി അനുശ്രീയെയും തന്നെയും ബന്ധപ്പെടുത്തി പ്രചരിക്കുന്ന വ്യാജവാര്‍ത്തയില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഉണ്ണിയെയും നടി അനുശ്രീയെയും ചേർത്തുള്ള ഒരു പോസ്റ്റിന് മറുപടിയുമായി സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരിക്കുകയാണ് താരം.

പോപ്പുലർ ഒപ്പീനിയൻസ് മലയാളം എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റിൽ ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പം 'മലയാളികൾ കാത്തിരിക്കുന്ന ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്' എന്നാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഇതിൻറെ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്ത് ഈ ടൈപ്പ് വാർത്തകൾ നിർത്താൻ ഞാൻ എത്ര പേമെൻറ് ചെയ്യണം? എന്നാണ് ഉണ്ണി ചോദിക്കുന്നത്. അടുത്തിടെ പാലക്കാട് ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിനിടെ എടുത്ത ഒരു വീഡിയോ അനുശ്രീ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഉണ്ണി മുകുന്ദനും അനുശ്രീയും ഒന്നിച്ച് വേദി പങ്കുവെച്ചപ്പോഴുള്ള നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. ഈ വീഡിയോക്ക് നടി നൽകിയ പശ്ചാത്തല ഗാനമാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയമായത്.

ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലെ 'എന്തേ ഹൃദയതാളം മുറുകിയോ' എന്ന ഗാനമാണ് പശ്ചാത്തലത്തിലുള്ളത്. ഈ വരികൾ ക്യാപ്ഷനായും അനുശ്രീ നൽകിയിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

TAGS :

Next Story