Quantcast

"കേസ് വാദിക്കുന്നു, ഫീസ് മേടിക്കുന്നു, പോകുന്നു": 'വാശി' നിറച്ചൊരു ട്രെയിലര്‍, വീഡിയോ

ചിത്രം ജൂണ്‍ 17ന് തിയറ്ററുകളില്‍ എത്തും

MediaOne Logo

ijas

  • Updated:

    2022-06-14 15:19:01.0

Published:

14 Jun 2022 3:15 PM GMT

കേസ് വാദിക്കുന്നു, ഫീസ് മേടിക്കുന്നു, പോകുന്നു: വാശി നിറച്ചൊരു ട്രെയിലര്‍, വീഡിയോ
X

ടോവിനോ തോമസും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വാശിയുടെ ഉദ്വേഗം നിറഞ്ഞ ട്രെയിലര്‍ പുറത്തിറങ്ങി. ടോവിനോ തോമസാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഒരേ കേസില്‍ വാദിക്ക് വേണ്ടിയും പ്രതിക്ക് വേണ്ടിയും വാദിക്കേണ്ടി വരുന്ന രണ്ട് അടുത്ത സുഹൃത്തുക്കളുടെ കഥയാണ് സിനിമയാ ട്രെയിലര്‍ നല്‍കുന്ന സൂചന. നവാഗതനായ വിഷ്ണു ജി രാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. ജാനിസ് ചാക്കോ സൈമണിന്‍റേതാണ് കഥ.

അഡ്വ. എബിന്‍ എന്ന കഥാപാത്രമായാണ് ടോവിനോ എത്തുന്നത്. അഡ്വ. മാധവി എന്നാണ് കീര്‍ത്തിയുടെ കഥാപാത്രത്തിന്‍റെ പേര്. ടോവിനോയും കീര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വാശി. ജി സുരേഷ് കുമാറാണ് ചിത്രത്തിന്‍റെ നിര്‍മാണം. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.ഉര്‍വശി തിയേറ്റേഴ്‌സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്.

കൈലാസ് മേനോനാണ് സംഗീത സംവിധാനം. വിനായക് ശശികുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ എഴുതിയത്. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം. മഹേഷ് നാരായണനാണ് ചിത്രസംയോജനം. ചിത്രം ജൂണ്‍ 17ന് തിയറ്ററുകളില്‍ എത്തും.

TAGS :

Next Story