Quantcast

മരടുകാരുടെ 'വിധി' പറയുന്നത്

ചിത്രത്തിന് വന്‍ പ്രതികരണമാണ് തിയറ്ററുകളില്‍ ലഭിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-12-30 12:39:31.0

Published:

30 Dec 2021 12:36 PM GMT

മരടുകാരുടെ വിധി പറയുന്നത്
X

രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത 'വിധി' ചിത്രത്തിന് വന്‍ പ്രതികരണമാണ് തിയറ്ററുകളില്‍ ലഭിക്കുന്നത്. മരട് ഫ്‌ളാറ്റ് പൊളിക്കലാണ് ചിത്രത്തിന്റെ പ്രമേയം.

കോടതി വിധിയെ തുടര്‍ന്ന് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുകയും 357ഓളം കുടുംബങ്ങള്‍ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലുടനീളം കാണിക്കുന്നത്.

അനൂപ് മേനോനും ഷീലു എബ്രഹാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ ബോല്‍ഗാട്ടി, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നു. ചിത്രത്തിന്റെ മികച്ച മേക്കിങും സംഗീതവും നിറയെ കയ്യടികള്‍ നേടുന്നു.

'മരട് 357' എന്ന പേരായിരുന്നു ചിത്രത്തിന് ആദ്യം തീരുമാനിച്ചത്. പേരിനെ തുടര്‍ന്ന് ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് വരികയും വിചാരണയ്ക്ക് ശേഷം ചിത്രത്തിന്റെ പേര് മാറ്റാൻ നിർബന്ധിതരാവുകയും ചെയ്തു. പിന്നീട് സിനിമയുടെ പേര് 'വിധി-(ദി വെര്‍ഡിക്ട്) എന്നാക്കുകയായിരുന്നു.

TAGS :

Next Story