Quantcast

വിധു വിൻസെന്‍റിന്‍റെ 'വൈറല്‍ സെബി' ചിത്രീകരണം ആരംഭിച്ചു; നായികയായി ഈജിപ്‍തുകാരി

മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്

MediaOne Logo

Web Desk

  • Updated:

    2021-10-02 09:42:35.0

Published:

2 Oct 2021 9:37 AM GMT

വിധു വിൻസെന്‍റിന്‍റെ വൈറല്‍ സെബി ചിത്രീകരണം ആരംഭിച്ചു; നായികയായി ഈജിപ്‍തുകാരി
X

വിധു വിൻസെന്‍റിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം 'വൈറൽ സെബി'യുടെ ഷൂട്ടിംഗ് ഇന്ന് കോഴിക്കോട് ആരംഭിച്ചു. ഈജിപ്‍തുകാരി മിറ ഹമീദാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത്.

യൂട്യൂബർ സുദീപ് കോശി, ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, വെങ്കിടേഷ്, അനുമോൾ, സരസ ബാലുശ്ശേരി, നിസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനന്ദ് ബാലകൃഷ്‍ണനും സജിത മഠത്തിലും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയെഴുതുന്നത്. വിനോദ് ഇല്ലംമ്പിള്ളിയാണ് ഛായാഗ്രഹണം .

ബാദുഷാ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ എൻ.എം ബാദുഷ, മഞ്‍ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് അരുണ്‍ വര്‍ഗീസd സംഗീതം നല്കുന്നു.

മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

TAGS :

Next Story