Quantcast

''എന്‍റെ ചേട്ടന് ഏറ്റവും അനുയോജ്യയായ സ്നേഹമുള്ള പങ്കാളിയെ ലഭിച്ചിരിക്കുന്നു' ; രശ്മിക മന്ദാനയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് വിജയ് ദേവരക്കൊണ്ടയുടെ സഹോദരൻ

'എന്‍റെ പ്രിയപ്പെട്ട രശ്മികയ്ക്കും വിജയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ' കല്യാണി കുറിച്ചു

MediaOne Logo

Web Desk

  • Updated:

    2026-02-27 08:22:59.0

Published:

27 Feb 2026 1:50 PM IST

എന്‍റെ ചേട്ടന് ഏറ്റവും അനുയോജ്യയായ സ്നേഹമുള്ള പങ്കാളിയെ ലഭിച്ചിരിക്കുന്നു ; രശ്മിക മന്ദാനയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് വിജയ് ദേവരക്കൊണ്ടയുടെ സഹോദരൻ
X

ഹൈദരാബാദ്: നവദമ്പതികളായ വിജയ് ദേവരക്കൊണ്ടക്കും രശ്മിക മന്ദാനക്കും ആശംസകളുമായി സിനിമാലോകം. ഇന്നലെ ഉദയ്പൂരിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ പരമ്പരാഗത ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വൈകിട്ട് രശ്മികയുടെ കൊഡവ സമുദായ ആചാരങ്ങൾക്കനുസരിച്ചുള്ള ചടങ്ങുകളും നടന്നു.

വൈകിട്ട് നടന്ന ചടങ്ങിൽ വിജയുടെ അമ്മ മാധവി ദേവരക്കൊണ്ട സമ്മാനിച്ച സാരിയാണ് രശ്മിക ധരിച്ചത്. വിജയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ട ജ്യേഷ്ഠഭാര്യയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. "ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്ന ആ പേര് ഇന്ന് എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളായി മാറിയിരിക്കുന്നു. എന്‍റെ ജ്യേഷ്ഠന് ഏറ്റവും അനുയോജ്യയായ, കരുണയും സ്നേഹവുമുള്ള ഒരു പങ്കാളിയെ ലഭിച്ചതിൽ ഒരുപാട് സന്തോഷം. എന്നും ഈ പുഞ്ചിരി നിലനിൽക്കട്ടെ! ആനന്ദ് വിവാഹചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

രശ്മികയുടെ അടുത്ത സുഹൃത്തും നടിയുമായ കല്യാണി പ്രിയദര്‍ശനും നവദമ്പതികൾക്ക് ആശംസ നേര്‍ന്നു. "ഏറ്റവും ദയാലുവായ ഒരു പെൺകുട്ടി തന്‍റെ പ്രിയ സുഹൃത്തിനെ വിവാഹം കഴിക്കുന്നത് ഇന്ന് ഞാൻ കണ്ടു. അവൾ അവനിലേക്ക് നടന്നടുക്കുമ്പോൾ, അവന്‍റെ ഓരോ ശ്വാസത്തിലും ആ നിമിഷത്തിന്‍റെ ഭാരമുണ്ടായിരുന്നു. അവളുടെ വിറയ്ക്കുന്ന ശ്വാസഗതിയും നിറഞ്ഞൊഴുകിയ കണ്ണുകളും എല്ലാം വിളിച്ചുപറയുന്നുണ്ടായിരുന്നു. പരസ്പര ബഹുമാനത്തിലും പരിശ്രമത്തിലും ആഴത്തിലുള്ള സൗഹൃദത്തിലും കെട്ടിപ്പടുത്ത ഇങ്ങനെയൊരു പ്രണയത്തിന് സാക്ഷിയാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. എന്‍റെ പ്രിയപ്പെട്ട രശ്മികയ്ക്കും വിജയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ'' കല്യാണി കുറിച്ചു.

"ഈ മനോഹരമായ ജോഡികൾക്ക് ഒരുപാട് സ്നേഹവും അഭിനന്ദനങ്ങളും. പ്രിയപ്പെട്ട വിജയ്, രശ്മിക... നിങ്ങൾക്ക് ഇതിലും മനോഹരമായ, സന്തോഷം നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ," നടൻ നാനി കുറിച്ചു. താരങ്ങളായ കൃതി സനോൺ, സിദ്ധാര്‍ഥ് മൽഹോത്ര, വിക്കി കൗശൽ, കിയാര അദ്വാനി, രാകുൽ പ്രീത് സിങ്, തമന്ന ഭാട്ടിയ, സാമന്ത എന്നിവരും ആശംസകൾ നേര്‍ന്നു.

TAGS :

Next Story