Quantcast

'ഇത് ലയണിനും ടൈഗറിനും ജനിച്ച ക്രോസ് ബ്രീഡ്'; വിജയ് ദേവരകൊണ്ടയുടെ ലൈഗര്‍, ട്രെയിലര്‍ പുറത്തിറങ്ങി

ഹിന്ദി, തെലുഗ് ഭാഷകളിലാകും 'ലൈഗര്‍' പ്രദര്‍ശനത്തിന് എത്തുക

MediaOne Logo

ijas

  • Updated:

    2022-07-21 04:39:07.0

Published:

21 July 2022 10:03 AM IST

ഇത് ലയണിനും ടൈഗറിനും ജനിച്ച ക്രോസ് ബ്രീഡ്; വിജയ് ദേവരകൊണ്ടയുടെ ലൈഗര്‍, ട്രെയിലര്‍ പുറത്തിറങ്ങി
X

വിജയ് ദേവരകൊണ്ട നായകനായ ലൈഗറിന്‍റെ ട്രെയിലര്‍ വീഡിയോ പുറത്തിറങ്ങി. 'ഇത് ലയണിനും ടൈഗറിനും ജനിച്ച ക്രോസ് ബ്രീഡ്', എന്ന വിശേഷണത്തോടെയാണ് ട്രെയിലര്‍ വീഡിയോ പുറത്തുവന്നത്. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് മലയാളം ട്രെയിലര്‍ പുറത്തിറക്കിയത്. ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന യുവാവിന്‍റെ ശ്രമങ്ങളാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യു.എസിലാണ് 'ലൈഗര്‍'ന്‍റെ സുപ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത്. മണി ശര്‍മയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്‍റെ വിതരണം ഏറ്റെടുത്തത്. ഹിന്ദി, തെലുഗ് ഭാഷകളിലാകും 'ലൈഗര്‍' പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും.

രമ്യാ കൃഷ്ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കരൺ ജോഹറിനൊപ്പം പുരി ജഗന്നാഥും നടി ചാർമി കൗറും അപൂർവ മെഹ്തയും ചേർന്നാണ് ലൈഗർ നിർമിക്കുന്നത്. ഓഗസ്റ്റ് 25 നാകും ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

TAGS :

Next Story