Quantcast

അതുശരിയല്ല ഗിരീഷ് ആ രണ്ടു സിനിമകളും ഹിറ്റായിരുന്നു; പ്രേമലു സംവിധായകനോട് വിനയന്‍

കല്യാണ സൗഗന്ധികത്തിലൂടെയാണ് അന്ന് ഒൻപതാം ക്ലാസുകാരി ആയ ദിവ്യ ഉണ്ണി സിനിമയിൽ നായിക ആവുന്നത്

MediaOne Logo

Web Desk

  • Published:

    21 Feb 2024 8:04 AM IST

Vinayan
X

വിനയന്‍

പ്രേമലു സംവിധായകന്‍ ഗിരീഷ് എ.ഡി പഴയ കാല സിനിമകളെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട ഹാസ്യ സിനിമകളെക്കുറിച്ചായിരുന്നു ഗിരീഷ് പറഞ്ഞത്. തനിക്ക് ഇഷ്ടപ്പെട്ട സിനിമകളായ ശിപായി ലഹളയും കല്യാണ സൗഗന്ധികവും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടുവെന്നായിരുന്നു ഗിരീഷ് പറഞ്ഞത്. ഇപ്പോഴിതാ ഗിരീഷിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍ .

വിനയന്‍റെ കുറിപ്പ്

എന്‍റെ കരിയറിന്‍റെ തുടക്കകാലത്തു ചെയ്ത രണ്ടു സിനിമളാണ് ശിപായി ലഹളയും കല്യാണസൗഗന്ധികവും പ്രേക്ഷകർ ഇഷ്ടപ്പെടുകയും തീയറ്ററുകളിൽ ഹിറ്റാവുകയും ചെയ്ത സിനിമകളായിരുന്നൂ രണ്ടും. കല്യാണ സൗഗന്ധികത്തിലൂടെയാണ് അന്ന് ഒൻപതാം ക്ലാസുകാരി ആയ ദിവ്യ ഉണ്ണി സിനിമയിൽ നായിക ആവുന്നത്. ദിലീപിന്‍റെ കരിയറിലെ വളർച്ചയ്ക് ഏറെ ഗുണം ചെയ്ത ചിത്രമായിരുന്നു കല്യാണ സൗഗന്ധികം. ശിപായി ലഹളയും കല്യാണ സൗഗന്ധികവും ആരും പറഞ്ഞു കേൾക്കാതെ ശ്രദ്ധിക്കാതെ പോയ സിനമകളാണെങ്കിലും തനിക്ക് ഇഷ്ടപ്പെട്ടവയാണ് എന്ന് സംവിധായകൻ ഗിരീഷ് എഡി പറഞ്ഞതായി കഴിഞ്ഞദിവസം ഒരു ഓൺലൈൻ പോർട്ടലിൽ വായിക്കുകയുണ്ടായി .

അതു ശരിയല്ല ഗിരീഷ് ,അന്ന് കൊമേഴ്സ്യൽ ഹിറ്റായിരുന്നു എന്നു മാത്രമല്ല റിലീസു ചെയ്തിട്ട് 28 വർഷമായെങ്കിലും ഇന്നും ഈ സിനിമകൾക്ക് ചാനലുകളിൽ പ്രേക്ഷകരുണ്ട് . ടി വി യിൽ ഈ സിനിമകൾ വരുമ്പോൾ ഇപ്പോഴും എന്നെ വിളിച്ച് അഭിപ്രായം പറയുന്നവരുണ്ട്. അന്നത്തെ കോമഡി സിനിമകളിൽ നിന്നും വ്യത്യസ്തമായ ട്രീറ്റ്മെന്‍റായിരുന്നു ശിപായി ലഹളയുടേത്. അക്കാലത്ത് ഓൺലൈൻ പ്രമോഷനോ റിവ്യുവോ ഒന്നും ഇല്ലല്ലോ? അന്നത്തെ ഫിലിം മാഗസിനുകൾ റഫറു ചെയ്താൽ ഈ രണ്ടു സിനിമകളേം പറ്റിയുള്ള റിപ്പോർട്ടുകൾ ശ്രീ ഗിരീഷിനു മനസ്സിലാക്കാൻ കഴിയും .ഞാൻ ചെയ്ത കോമഡി സിനിമകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയാണ് ഈ രണ്ടു സിനിമകളും.

TAGS :

Next Story