'മാറ്റമില്ല, ഹൃദയം 21 ന് തന്നെയെത്തും': വിനീത് ശ്രീനിവാസൻ

സിനിമയുടെ റിലീസ് മാറ്റിവച്ചെന്ന തരത്തിൽ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിലാണ് വിനീത് ശ്രീനിവാസൻ വിശദീകരണവുമായി എത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-01-15 12:29:29.0

Published:

15 Jan 2022 12:15 PM GMT

മാറ്റമില്ല, ഹൃദയം 21 ന് തന്നെയെത്തും: വിനീത് ശ്രീനിവാസൻ
X

പ്രണവ് മോഹൻലാലിനെ നായകനായെത്തുന്ന 'ഹൃദയം' ഈ മാസം 21ന് തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ. സിനിമയുടെ റിലീസ് മാറ്റിവച്ചെന്ന തരത്തിൽ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിലാണ് വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിലൂടെ വിശദീകരണവുമായി എത്തിയത്.

'ഹൃദയം' ജനുവരി 21-ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ഡൗൺ, സൺഡേ കർഫ്യൂ, നൈറ്റ് കർഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാൽ 21ന് തന്നെ സിനിമ കേരളത്തിലെ തിയറ്ററുകളിൽ എത്തും. റിലീസ് മാറ്റിവെച്ചു എന്ന വാർത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ്' വിനീത് പറഞ്ഞു.

മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമിക്കുന്നത്. 42 വർഷത്തിനു ശേഷം സിനിമാ നിർമ്മാണത്തിലേക്ക് തിരിച്ചെത്തുകയാണ് മെറിലാൻഡ്. സംഗീതത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിലെ പുറത്തുവന്ന ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. ഇരുപൊത്തിയൊന്നാം നൂറ്റാണ്ടിനു ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രമാണ് ഹൃദയം.

TAGS :

Next Story