Quantcast

വിനീത് ശ്രീനിവാസന്‍ വീട്ടുതടങ്കലിലോ?

വഴങ്ങിക്കൊടുക്കുകയല്ലാതെ മറ്റൊരു മാർ​ഗവും തനിക്ക് മുന്നിൽ ഇല്ലെന്നും സിനിമയിൽ തന്നെ വെച്ച് അഭിനവ് കാണിക്കാൻ പോകുന്ന അക്രമങ്ങൾക്ക് ഒന്നിനും താൻ ഉത്തരവാദി അല്ലെന്നും വിനീത് പറയുന്നു

MediaOne Logo

Web Desk

  • Updated:

    2021-10-01 03:30:09.0

Published:

1 Oct 2021 3:10 AM GMT

വിനീത് ശ്രീനിവാസന്‍ വീട്ടുതടങ്കലിലോ?
X

കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ 'വിനീത് ശ്രീനിവാസന്‍ വീട്ടുതടങ്കലില്‍' എന്ന തലക്കെട്ടില്‍ ഒരു പത്രക്കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായുള്ള വാർത്തയാണ്. വ്യത്യസ്തമായ ഈ സിനിമാ പ്രമോഷന്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുന്നത്.

പത്രക്കുറിപ്പിൽ വെള്ളിയാഴ്ച്ച വൈകീട്ട് ഏഴ് മണിക്ക് സിനിമയുടെ അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത് വരുന്നത് വരെ വിനീത് വീട്ടു തടങ്കലിൽ ആണെന്നും നായകനായി അഭിനയിച്ചില്ലെങ്കിൽ വെട്ടിക്കൊല്ലുമെന്നാണ് അഭിനവിന്‍റെ ഭീഷണിയെന്നും പറയുന്നു. വഴങ്ങിക്കൊടുക്കുകയല്ലാതെ മറ്റൊരു മാർ​ഗവും തനിക്ക് മുന്നിൽ ഇല്ലെന്നും സിനിമയിൽ തന്നെ വെച്ച് അഭിനവ് കാണിക്കാൻ പോകുന്ന അക്രമങ്ങൾക്ക് ഒന്നിനും താൻ ഉത്തരവാദി അല്ലെന്നും വിനീത് പറയുന്നുണ്ട്.

ടൊവിനോ തോമസ്, അജു വര്‍ഗീസ് അടക്കമുള്ള ഒട്ടനവധി മുൻനിര അഭിനേതാക്കളുടെ നല്ല സീനുകള്‍ ഒരു കാര്യവും ഇല്ലാതെ നിഷ്‍ക്കരുണം വെട്ടിക്കളയുന്ന ഒരു സൈക്കോ ആണ് അഭിനവെന്നും നാളെ പോസ്റ്റര്‍ ഇറങ്ങുമ്പോള്‍ എല്ലാവരും ദൈവത്ത് ഓര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യണം എന്നും വിനീത് പറയുന്നു.

ഗോദ, ആനന്ദം, സംസാരം ആരോഗ്യത്തിന് ഹാനികരം, യൂ ടു ബ്രൂട്ടസ്, ഉറിയടി തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനാണ് അഭിനവ് സുന്ദര്‍ നായക്.

TAGS :

Next Story