Quantcast

ബിജു മേനോന്‍റെ നായികയായി മേതില്‍ ദേവിക സിനിമയിലേക്ക്

അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ദിഖ്, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    25 Sept 2023 10:01 AM IST

methil devika
X

മേതില്‍ ദേവിക

പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക അഭിനയത്തിലേക്ക് ചുവടുമാറ്റുന്നു. ബിജു മേനോന്‍റെ നായികയായിട്ടാണ് ദേവികയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. മേപ്പടിയാന്‍റെ സംവിധായകന്‍ വിഷ്ണു മോഹന്‍ ഒരുക്കുന്ന 'കഥ ഇന്നുവരെ' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ദിഖ്, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മികച്ച നര്‍ത്തകി കൂടിയായ ദേവികയെ തേടി സിനിമയില്‍ നിന്നും നിരവധി അവസരങ്ങളെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം നിരസിക്കുകയായിരുന്നു. മോഹിനിയാട്ടം കലാകാരിയാണ് മേതിൽ ദേവിക. കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

‘എന്നെ ഈ ചിത്രത്തിൽ എത്തിക്കാൻ വിഷ്ണു ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്. മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേതെന്ന് ഈ കാലയളവിനുള്ളിൽ തിരിച്ചറിഞ്ഞു. തന്റെ മനസ്സിലുള്ള നായിക ഞാൻ മാത്രമാണ് എന്ന് ബോധ്യപ്പെടുത്താനും വിഷ്ണുവിനായി,’ ദേവിക മനോരമയോട് പറഞ്ഞു.

TAGS :

Next Story