Quantcast

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി 'കള്ളനും ഭഗവതിയും'; ചിത്രീകരണം ആരംഭിച്ചു

മോഷണ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നിൽക്കുന്ന മാത്തപ്പൻ എന്ന കള്ളൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം

MediaOne Logo

Web Desk

  • Updated:

    2022-11-23 12:58:09.0

Published:

23 Nov 2022 12:55 PM GMT

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി കള്ളനും ഭഗവതിയും; ചിത്രീകരണം ആരംഭിച്ചു
X

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കള്ളനും ഭഗവതിയും' ചിത്രീകരണം ആരംഭിച്ചു. പാലക്കാട് കൊല്ലങ്കോടിനടുത്തുള്ള പയ്യലൂർ ശ്രീ പൂരട്ടിൽ ഭഗവതി ക്ഷേത്ര സന്നിധിയിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയൻ, തിരക്കഥാകൃത്ത് കെ.വി.അനിൽ, ഛായാഗ്രാഹകൻ രതീഷ് റാം, താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീകാന്ത് മുരളി, അനുശ്രീ, ധന്യാ ബാലകൃഷ്ണൻ എന്നിവർ ഭദ്രദീപം തെളിയിച്ചു. അഡ്വ. വി.ശശിധരൻ പിള്ള സ്വിച്ച് ഓണ്‍ കർമ്മം നിർവ്വഹിച്ചു. രാജശേഖരൻ ഫസ്റ്റ് ക്ലാപ്പ് നൽകി. വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീകാന്ത് മുരളിയുമാണ്‌ ആദ്യ രംഗത്തിൽ അഭിനയിച്ചത്.

മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നിൽക്കുന്ന മാത്തപ്പൻ എന്ന കള്ളൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങൾ അത്യന്തം നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകനായ ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രത്തിലൂടെ. വിഷ്ണു ഉണ്ണികൃഷ്ണനാണ് മാത്തപ്പനെ അവതരിപ്പിക്കുന്നത്. പ്രേക്ഷകനെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരിക്കും ഇതിലെ മാത്തപ്പൻ. അനുശ്രീ, ബംഗാളി നടി മോക്ഷ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

സലിംകുമാർ, ജോണി ആൻ്റണി, പ്രേം കുമാർ, നോബി, ജയൻ ചേർത്തല, രാജേഷ് മാധവ്, അഡ്വ. ജയപ്രകാശ് കൂളൂർ, ജയകുമാർ, മാലാ പാർവതി എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കെ.വി.അനിലിൻ്റേതാണ് തിരക്കഥ. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ചിൻരാജ് ഈണം പകർന്നു. തീഷ് റാം ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

എഡിറ്റിങ്-ജോൺ കുട്ടി. കലാസംവിധാനം-രാജീവ് കോവിലകം. മേക്കപ്പ്-രഞ്ജിത്ത് അമ്പാടി. വസ്ത്രാലങ്കാരം-ധന്യാ ബാലകൃഷ്ണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പിൽ. അസോസിയേറ്റ് ഡയറക്ടേർസ്-ടിവിൻ കെ.വർഗീസ്, അലക്സ് ആയൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കണ്ട്രോളര്‍-രാജേഷ് തിലകം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജശേഖരൻ. നിശ്ചല ഛായാഗ്രഹണം-അജി മസ്ക്കറ്റ്. പി.ആര്‍.ഒ-വാഴൂര്‍ ജോസ്. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കുന്ന ചിത്രം ഈസ്റ്റ് കോസ്റ്റ് റിലീസ് പ്രദർശനത്തിനെത്തിക്കും.

TAGS :

Next Story