Quantcast

അവളെ ഒരു ഇന്‍സ്റ്റഗ്രാം കണ്ടന്‍റ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല; മകളുടെ മുഖം വെളിപ്പെടുത്താത്തതിനെക്കുറിച്ച് ആലിയ

കരീന കപൂറിനൊപ്പം പ്രത്യക്ഷപ്പെട്ട കോഫി വിത്ത് കരണ്‍ ഷോയിലാണ് ആലിയയുടെ തുറന്നുപറച്ചില്‍

MediaOne Logo

Web Desk

  • Published:

    16 Nov 2023 5:34 AM GMT

Alia Bhatt
X

ആലിയ ഭട്ട്

മുംബൈ: സോഷ്യല്‍മീഡിയയിലാണെങ്കിലും പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴും മകള്‍ റാഹയുടെ മുഖം കാണിക്കാതിരിക്കാന്‍ താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഇതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. കരീന കപൂറിനൊപ്പം പ്രത്യക്ഷപ്പെട്ട കോഫി വിത്ത് കരണ്‍ ഷോയിലാണ് ആലിയയുടെ തുറന്നുപറച്ചില്‍.

''അവള്‍ക്ക് ഒരു വയസുപോലും ആയിട്ടില്ല. അവളെ ഒരു ഇന്‍സ്റ്റഗ്രാം കണ്ടന്‍റ് ആക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല'' ആലിയ വ്യക്തമാക്കി. റാഹക്കൊപ്പം താരദമ്പതികളെ കാണുമ്പോഴെല്ലാം പാപ്പരാസികള്‍ മൊബൈല്‍ ഫോണും ക്യാമറകളും ഉപയോഗിക്കാറില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. കുഞ്ഞിന്‍റെ മുഖത്തിന്‍റെ ഒരുഭാഗം കാണിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ''ആ അവളുടെ ഒരു ചിത്രം പുറത്തുവന്നിരുന്നു. ഞങ്ങൾക്ക് കശ്മീരിൽ ഒരു ഷെഡ്യൂൾ ഉണ്ടായിരുന്നു. അത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ഷെഡ്യൂളായിരുന്നു.കാരണം പ്രസവശേഷമുള്ള ആദ്യത്തെ ഷൂട്ടിംഗായിരുന്നു അത്. '' എന്നായിരുന്നു ആലിയയുടെ മറുപടി. റോക്കി ഓര്‍ റാണി കി പ്രേം കഹാനി ചിത്രത്തിലെ ഗാനരംഗം ഷൂട്ട് ചെയ്യുന്ന സമയത്തുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും നടി തുറന്നുപറഞ്ഞു.'' രാത്രി ഞാനുറങ്ങിയില്ല, മുലയൂട്ടുകയായിരുന്നു. ഷൂട്ടിംഗിന്‍റെ തിരക്കുമുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ രണ്‍ബീറിനെ വിളിച്ചു എന്‍റെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞു. അദ്ദേഹത്തിന്‍റെ ജോലിത്തിരക്കുകള്‍ മാറ്റിവച്ച് ഇവിടെ വന്ന് കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി''.

എനിക്ക് വളരയെധികം ആശ്വാസം തോന്നിയെങ്കിലും ആദ്യമായി റാഹയെ വേര്‍പിരിയുന്നതില്‍ വിഷമവും കുറ്റബോധവും തോന്നി. അങ്ങനെ ആ കുറ്റബോധം തുടർന്നു, ഒന്നര ദിവസത്തിന് ശേഷം ഞാൻ തിരികെപോയി അവളെ കണ്ടു. അപ്പോഴാണ് അവളുടെ മുഖത്തിന്റെ ഒരു ഭാഗം ദൃശ്യമാകുന്ന ഒരു ഫോട്ടോ കണ്ടത്. ഞാൻ തകർന്നുപോയി. ആളുകളെ കാണുമ്പോള്‍ നിങ്ങളുടെ അനുഗ്രഹം എന്‍റെ കുഞ്ഞിന് നല്‍കൂ എന്ന് ഞാനും രണ്‍ബീറും പറയും. ഞങ്ങളുടെ കുഞ്ഞിനെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ..ആലിയ പറഞ്ഞു.

TAGS :

Next Story